പി എച് ഡി ക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല 2024-25 അധ്യയന വർഷത്തേക്കുള്ള പി എച് ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു.

ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 20.

5.75 സി ജി പി എ യോട് കൂടി എഞ്ചിനീയറിംഗ്/ടെക്നോളജി, ആർക്കിടെക്ചർ, ബേസിക് സയൻസസ്, അപ്ലൈഡ് സയൻസ്, മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ അപ്ലിക്കേഷൻ എന്നിവയിൽ ബിരുദാനന്തര ബിരുദമോ, ഗവേഷണത്തിലൂടെ ലഭിച്ച എഞ്ചിനീയറിംഗ്/ടെക്നോളജി ബിരുദാനന്തര ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം.

എസ് സി, എസ് ടി, ഒ ബി സി (നോൺ ക്രീമിലേയേർ), അംഗപരിമിതർ എന്നീ വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്ക് വേണ്ടുന്ന മിനിമം സി ജി പി എ 5.25 ആണ്.

7.75 സി ജി പി എ യോട് കൂടി എഞ്ചിനീയറിംഗ് / ആർക്കിടെക്ചർ ബിരുദം നേടിയ വിദ്യാർത്ഥികൾക്കും പി എച് ഡി പ്രോഗ്രാമിലേക്കു അപേക്ഷിക്കാം.

എസ് സി, എസ് ടി, ഒബിസി, ഇ ഡബ്യു എസ് വിഭാഗക്കാർക്ക് 7.25 സി ജി പി എ ഉണ്ടായിരിക്കണം.

തിരഞ്ഞെടുത്ത ഫുൾ ടൈം ഗവേഷകർക്ക് സർവകലാശാലയുടെ മൂന്ന് വർഷത്തേക്ക് സർവകലാശാല ഫെല്ലോഷിപ്പ് ലഭിക്കും.

ഗവണ്മെന്റ് എൻജിനീയറിംഗ് കോളേജുകളിൽ ഗവേഷണം നടത്തുന്ന തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസ സ്കോളർപ്പും ലഭിക്കുന്നതാണ്.

അവസാന സെമസ്റ്ററിന് പഠിക്കുന്ന ബിരുദ, ബിരുദാനന്തരബിരുദ വിദ്യാർത്ഥികൾ അവരുടെ അത് വരെ പ്രസിദ്ധീകരിച്ച പരീക്ഷകളുടെ ഗ്രേഡുകൾ‌ക്കൊപ്പമാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം.

പ്രവേശന പരീക്ഷയിൽ 50 ശതമാനം മാർക്ക് നേടുന്നവർക്ക് മാത്രമേ അഭിമുഖത്തിന് അർഹതയുണ്ടാവുകയുള്ളു.

1100 രൂപയാണ് അപേക്ഷ ഫീസ്. എസ് സി, എസ് ടി വിഭാഗക്കാർക്ക് ഫീസ് 550 രൂപ.

വിശദ വിവരങ്ങൾക്ക് യൂണിവേഴ്സിറ്റി വെബ്സൈറ്റ് www.https://ktu.edu.in/ സന്ദർശിക്കുക.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...