കട്ടക്കൊമ്പന്‍റെ മുന്നിൽ നിന്ന് ഫോട്ടോ; കേസെടുത്തു

രണ്ട് പേരെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന കട്ടക്കൊമ്പന്‍റെ മുന്നിൽ നിന്ന് ഫോട്ടോ; വനം വകുപ്പ് യുവാക്കള്‍ക്കെതിരെ കേസെടുത്തു.

മൂന്നാറില്‍ രണ്ട് പേരെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന കട്ടക്കൊമ്പന്‍റെ മുന്നിൽ നിന്ന് ഫോട്ടോ എടുത്ത യുവാള്‍ക്കെതിരെ വനം വകുപ്പ് കേസെടുത്തു.

ഓൾഡ് മൂന്നാർ സ്വദേശികളായ സെന്തിൽ , രവി എന്നിവർക്കെതിരെയാണ് വന്യജീവി സംരക്ഷണ നിയമ പ്രകാരം കേസെടുത്തിരിക്കുന്നത്.

ഇരുവരും ചേര്‍ന്ന് കട്ടക്കൊമ്പനൊപ്പം നിന്ന് ഫോട്ടോ എടുക്കുന്നതിന്‍റെ വീഡിയോയും ഈ ഫോട്ടോകളും പ്രചരിച്ചതോടെയാണ് നടപടി.

സെന്തിലാണ് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത്.

രവി ഫോട്ടോയും വീഡിയോയും പകര്‍ത്തി.

ഫോട്ടോയും വീഡിയോയുമെല്ലാം സമൂഹമാധ്യമങ്ങളില്‍ ഇവര്‍ പങ്കുവയ്ക്കുകയും ചെയ്തു.

ഇതോടെയാണ് സംഭവം വിവാദമായത്.

നാല് ദിവസം മുമ്പ് മൂന്നാറില്‍ സെവൻമല എസ്റ്റേറ്റ്, പാര്‍വതി ഡിവിഷനില്‍ കട്ടക്കൊമ്പനിറങ്ങുകയും ഏറെ നേരം പ്രദേശവാസികള്‍ പരിഭ്രാന്തിയിലാവുകയും ചെയ്തിരുന്നു.

Leave a Reply

spot_img

Related articles

പബ്ലിക് ടോയ്‌ലറ്റ് സമുച്ചയം തകർത്ത് മോഷണം: പ്രതി പിടിയിൽ

ആലപ്പുഴ ബീച്ചിൽ നഗരസഭ പണിത പബ്ലിക് ടോയ്‌ലറ്റ് സമുച്ചയം ഉദ്ഘാടനത്തിന് മുമ്പ് തകർത്ത് മോഷണം നടത്തിയ പ്രതി പൊലീസ് പിടിയിൽ. തിരുവനന്തപുരം വള്ളക്കടവ് കൊച്ചുതോപ്പിൽ ടി...

യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു

കൊല്ലം പുത്തൂര്‍ വല്ലഭന്‍കരയില്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു.എസ്‌എന്‍ പുരം സ്വദേശിനിയായ ശാരുവാണ് കൊല്ലപ്പെട്ടത്. യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ലാലുമോന്‍ ആത്മഹത്യ ചെയ്തു....

കഞ്ചാവുമായി യുവാവ് പിടിയിൽ

കായംകുളം വള്ളികുന്നത്ത് ഏഴ് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.കാഞ്ഞിരംത്തുമൂട് മേലാത്തറ കോളനിയിൽ കഞ്ചാവ് വിൽപ്പന നടത്തിയ വള്ളികുന്നം കടുവിനാൽ സുമേഷ് ഭവനത്തിൽ സുമേഷ്കുമാറിനെ(47) ആണ്...

ആലുവയിൽ ജിം ട്രെയിനർ വെട്ടേറ്റ് മരിച്ചു

ആലുവയിൽ ജിം ട്രെയിനറെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ആലുവ ചുണങ്ങംവേലി കെ പി ജിമ്മിലെ ട്രെയിനർ സാബിത്ത് (35) ആണ് കൊല്ലപ്പെട്ടത്. വി കെ സി...