മലകയറുന്നതിനിടെ ദേഹാസ്വാസ്ഥ്യം; കുഴഞ്ഞു വീണ തീർത്ഥാടകൻ മരിച്ചു. ആന്ധ്രാപ്രദേശ്, വെസ്റ്റ് ഗോദാവരി സ്വദേശി നീലം ചന്ദ്രശേഖർ (55) ആണ് മരിച്ചത്. മലകയറ്റത്തിനിടെ ഒന്നാം നമ്പർ ഷെഡിൽ കുഴഞ്ഞ് വീഴുകയായിരുന്നു. പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം ഉടൻ പമ്പ ഗവൺമെൻ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.