ശബരിമല തീർത്ഥാടനം; സർക്കാരിനെ അഭിനന്ദിച്ച് എൻഎസ്‌എസ്

തീർത്ഥാടനം സുഗമവും കുറ്റമറ്റമാക്കാനും സർക്കാർ ശ്രമിക്കുന്നത് അഭിനന്ദനാ‍ര്‍ഹമെന്നാണ് എൻഎസ്‌എസ്. എൻ എസ് എസ് മുഖപത്രമായ സർവീസിലിലെ ലേഖനത്തിലെ പരാമര്‍ശം സ്പോട്ട് ബുക്കിങ്ങില്‍ ഉണ്ടായ ആശയക്കുഴപ്പം അടക്കം സർക്കാർ വേഗത്തില്‍ പരിഹരിച്ചതാണ് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്.

അതേ സമയം, ശബരിമല ദേശീയ തീർത്ഥാടന കേന്ദ്രമാക്കണമെന്ന് എൻഎസ്‌എസ് ആവർത്തിച്ചു. ദേശീയ തീർത്ഥാടന കേന്ദ്രമാക്കി ശബരിമലയെ പ്രഖ്യാപിക്കേണ്ട കാലം അതിക്രമിച്ചു. ഭക്തർക്ക് സുഗമ ദർശനം ഉറപ്പാക്കാൻ വൈദഗ്ധ്യം നിറഞ്ഞ തീർത്ഥാടന ഭരണ സംവിധാനം ഉണ്ടാവണം. തീർത്ഥാടനത്തിന്റെ അനുഷ്‌ഠാന പ്രാധാന്യം നിലനിർത്താനും സംരക്ഷിക്കാനും കാലികമായ നടപടികള്‍ ആവശ്യമെന്നും എൻഎസ്‌എസ് ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍നിന്നു മാത്രമല്ല, വിദേശ രാജ്യങ്ങളില്‍നിന്നുപോലും ഭക്തജനങ്ങള്‍ തീർത്ഥാടകരായി ശബരിമലയില്‍ എത്തുന്നുണ്ട്. അനുഷ്‌ഠാനപരവും, ഭക്തിപരവുമായ തനിമ കാത്തുസൂക്ഷിക്കുവാനുള്ള സംവിധാനങ്ങള്‍ ഇവിടെ ഉണ്ടാകേണ്ടതാണ്. പമ്ബയില്‍ എത്തുന്ന തീർത്ഥാടകർക്ക് അനുഷ്‌ഠാനപരമായ വിവരങ്ങള്‍ കൃത്യമായി നല്‍കുന്ന സംവിധാനം ഉണ്ടാവണമെന്നും എൻഎസ്‌എസ് ചൂണ്ടിക്കാട്ടുന്നു.

Leave a Reply

spot_img

Related articles

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി.കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്സ്. ഐയും അനീഷ് വിജയനെ കാണ്മാനില്ലന്ന് പരാതി. ബുധൻ, വ്യാഴം ദിവസങ്ങളിൽ അവധിയിലായിരുന്ന ഇദ്ദേഹം...

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; ആറ് പേര്‍ക്ക് പരിക്ക്

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; അവസാന ലാപ്പിൽ വെടിപ്പുരയ്ക്ക് തീപിടിച്ചു, ആറ് പേര്‍ക്ക് പരിക്ക്.കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെയാണ് അപകടം ഉണ്ടായത്.ആറ് പേര്‍ക്ക് പരിക്കെന്ന് പ്രാഥമിക...

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു.താമരശ്ശേരി വെളിമണ്ണ യു പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ആലത്തുകാവില്‍ മുഹമ്മദ് ഫസീഹ് ആണ് മരിച്ചത്. ഒമ്ബതു വയസായിരുന്നു....

തമിഴ്നാട് ചിറ്റാർ അണക്കെട്ടില്‍ മലയാളി യുവാവ് മുങ്ങിമരിച്ചു

വിനോദയാത്രയ്ക്കായി തമിഴ്നാട് ചിറ്റാർ അണക്കെട്ടിലെത്തിയ മലയാളി യുവാവ് മുങ്ങിമരിച്ചു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി അഭിനേഷ് ആണ് മരിച്ചത്.അണക്കെട്ടില്‍ കുളിയ്ക്കുന്നതിനിടെയായിരുന്നു അപകടം.തിരുവനന്തപ്പുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് വിനോദയാത്രയ്ക്ക്...