പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ കോണ്‍ഗ്രസിനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
എല്ലിൻ കഷ്ണം ഇട്ടുകൊടുത്താല്‍ കൂടെ പോകുന്ന ജീവിയെ പോലെയാണ് കോണ്‍ഗ്രസ് എന്ന് അദ്ദേഹം പരിഹസിച്ചു.
കണ്ണൂരില്‍ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്രത്തില്‍ കഴിഞ്ഞ അഞ്ചു വർഷം കേരളത്തിന്റെ ശബ്ദം വേണ്ട വിധത്തില്‍ ഉയർന്നില്ല.
കോണ്‍ഗ്രസിന്റെ 11 മുഖ്യമന്ത്രിമാർ ഇപ്പോള്‍ ബിജെപിയിലാണ്.
രാജ്യത്തിന് നാണക്കേട് ഉണ്ടാക്കുന്ന അവസ്ഥ കോണ്‍ഗ്രസ് ഉണ്ടാക്കി.
നിന്ന നില്‍പ്പില്‍ മലക്കം മറിയുന്നവരാണ് കോണ്‍ഗ്രസ് നേതാക്കള്‍.
ബി.ജെ.പിക്കെതിരായ തിരഞ്ഞെടുപ്പ് മാത്രമല്ല, ബി.ജെ.പിയിലേക്ക് പോകാൻ നില്‍ക്കുന്നവർക്ക് ഉള്ള മറുപടി കൂടിയാകണം പാർലമെൻ്റ് തിരഞ്ഞെടുപ്പെന്നും മുഖ്യമന്ത്രി പറഞ്ഞു.