പിണറായി വിജയനും വെള്ളാപ്പള്ളി നടേശനും ഇന്ന് ഒരേ വേദിയില്‍

മുഖ്യമന്ത്രി പിണറായി വിജയനും വെള്ളാപ്പള്ളി നടേശനും ഇന്ന് ഒരേ വേദിയില്‍.വെള്ളാപ്പള്ളി നടേശന് നല്‍കുന്ന സ്വീകരണ ചടങ്ങിലാണ് മുഖ്യമന്ത്രി പങ്കെടുക്കുക. എസ്എൻഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് എത്തിയതിന്റെ മുപ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി ചേർത്തല യൂണിയനാണ് പരിപാടി സംഘടിപ്പിക്കുന്നത്. മന്ത്രിമാരായ പി രാജീവ്, സജി ചെറിയാൻ, പി പ്രസാദ്, വി എൻ വാസവൻ എന്നിവരും പങ്കെടുക്കും. വിവാദങ്ങളെ തുടർന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്നതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. മൂന്ന് മണിക്ക് ചേർത്തലയിലാണ് പരിപാടി.അതേസമയം, എസ്‌എൻഡിപി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് കരിദിനാചരണം നടത്തും. കൊല്ലത്ത് എസ്‌എൻഡിപി യോഗം ആസ്ഥാനത്തേക്ക് ധർണ നടത്തുന്ന പ്രവർത്തകർ കഞ്ഞി വയ്പ്പ് സമരവും സംഘടിപ്പിക്കും.

Leave a Reply

spot_img

Related articles

മീനച്ചിലാറ്റിൽ ചാടി അഭിഭാഷകയും രണ്ട് പിഞ്ച് മക്കളും മരിച്ചു

ഏറ്റുമാനൂർ പേരൂരിൽ മീനച്ചിലാറ്റിൽ ചാടി അഭിഭാഷകയും രണ്ട് പിഞ്ചുമക്കളും മക്കളും മരിച്ചു.ഏറ്റുമാനൂർ നീറിക്കാട് തൊണ്ണൻമാവുങ്കൽ ജിമ്മിയുടെ ഭാര്യ അഡ്വ. ജിസ്മോൾ തോമസ് (34), മക്കളായ...

വഖഫ് നിയമം മുസ്ലിംകൾക്കെതിരല്ലെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു

വഖഫ് നിയമം മുസ്ലിംകൾക്കെതിരല്ലെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു.മുസ്ലീങ്ങൾക്കെതിരായ നീക്കമെന്ന് ചിലർ പ്രചരിപ്പിക്കുന്നുവെന്നും വർഷങ്ങളായുള്ള തെറ്റ് തിരുത്തുകയാണ് സർക്കാർ ചെയ്‌തതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍...

മൂന്ന് ജീവൻ പൊലിഞ്ഞിട്ടും സർക്കാർ നോക്കി നിൽക്കുന്നു; വി ഡി സതീശൻ

രണ്ട് ദിവസത്തിനിടെ മൂന്ന് ജീവൻ പൊലിഞ്ഞിട്ടും സർക്കാർ നോക്കി നിൽക്കുന്നു. റിപ്പോർട്ട് തേടൽ മാത്രമല്ല വനം മന്ത്രിയുടെ ജോലി: പ്രതിപക്ഷ നേതാവ് വി ഡി...

കേന്ദ്രമന്ത്രി കിരൺ റിജിജു ഇന്ന് മുനമ്പം സമര പന്തലിൽ എത്തും

കേന്ദ്രമന്ത്രി കിരൺ റിജിജു ഇന്ന് മുനമ്പം സമര പന്തലിൽ എത്തും.എന്‍ഡിഎ സംഘടിപ്പിക്കുന്ന അഭിനന്ദന്‍ സഭ എന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് സന്ദര്‍ശനം. മുനമ്ബം വിഷയത്തില്‍ ബിജെപി...