രക്തസമ്മർദ്ദം നിയന്ത്രിക്കാൻ പൈനാപ്പിൾ

നല്ല മധുരവും രുചിയും നൽകുന്ന ഒരു പഴവർഗ്ഗമാണ് പൈനാപ്പിള്‍. വിറ്റാമിനുകളുടെയും മിനറലുകളും ധാരാളമായി ഇവയിൽ അടങ്ങിയിട്ടുമുണ്ട്. അയണ്‍, കാത്സ്യം, പൊട്ടാസ്യം, മാംഗനീസ്, സിങ്ക് എന്നിവയും അതോടൊപ്പം വിറ്റാമിനുകളായ എ, ബി, സി, ഇ, കെ എന്നിവയും പൈനാപ്പിളില്‍ അടങ്ങിയിട്ടുണ്ട്. അതോടൊപ്പം പലതരത്തിലുള്ള ആന്‍റിഓക്സിഡന്റുകളും എന്‍സൈമുകളും നാരുകളും ഇവയില്‍ ഉൾപ്പെട്ടിട്ടുണ്ട്.

ധാരാളം ഗുണങ്ങളാണ് പൈനാപ്പിള്‍ ശരീരത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനുമായി നല്‍കുന്നത്. ‘ബ്രോമെലൈന്‍’ (bromelain) എന്ന എന്‍സൈം ആണ് പൈനാപ്പിളിന്‍റെ മിക്ക ഗുണങ്ങള്‍ക്കും കാരണമെന്ന് പറയുന്നത്. ഇത് ദഹനത്തിനും ഒപ്പം പ്രോട്ടീന്‍ വിഘടിപ്പിക്കുന്നതിനും സഹായിക്കുന്നു. ക്യാന്‍സറിനെ വരെ അകറ്റിനിര്‍ത്താന്‍ ദിവസവും പൈനാപ്പിള്‍ കഴിക്കുന്നത് സഹായിക്കുമെന്നാണ് പറയപ്പെടുന്നത്.

പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പൈനാപ്പിള്‍ സഹായിക്കും. അതുകൊണ്ട് തന്നെ ദിവസവും പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ദഹനം മികച്ചതാക്കൻ ഭക്ഷണത്തിന് ശേഷം പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്നത് ഏറെ നല്ലതാണ്.

പൈനാപ്പിളിൽ എല്ലുകളും പല്ലുകളും ശക്തിപ്പെടുത്തുന്നതിന് സഹായിക്കുന്ന മാംഗനീസ് അടങ്ങിയതിനാല്‍ എല്ലാ ദിവസവും പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്നത് ശരീരത്തിന് ഏറെ ഗുണം നൽകുന്നുണ്ട്.സന്ധിവാതം കുറയ്ക്കുന്നതിന് പൈനാപ്പിള്‍ ദിവസവും കഴിക്കുന്നത് സഹായിക്കും. ഇതിന് സഹായിക്കുന്നത് പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന ബ്രോമെലൈന്‍ ആണ്.

രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ ധാരാളം പൊട്ടാസ്യം അടങ്ങിയ പൈനാപ്പിള്‍ സഹായിക്കും.വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കലോറിയും കാര്‍ബോഹൈട്രേറ്റും കുറഞ്ഞതും ഫൈബര്‍ ധാരാളവും അടങ്ങിയ പൈനാപ്പിള്‍ കഴിക്കാവുന്ന ഒരു ഫലമാണ്. ശരീരഭാരം നിയന്ത്രിക്കാന്‍ പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന ബ്രോമെലൈന്‍ സഹായിക്കും. ദിവസവും പൈനാപ്പിള്‍ കഴിക്കുന്നത് . വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ നല്ലതാണ്.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...