സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി.ഉന്നത വിദ്യാഭ്യാസ മേഖലയിലാകെ പ്രശ്‌നമെന്ന് പറഞ്ഞ അദ്ദേഹം ക്യാംപസുകളിൽ രാഷ്ട്രീയ അതിപ്രസരമാണെന്നും ഗവർണറെ നേരിടുന്ന രീതി ശരിയല്ലെന്നും വിമർശിച്ചു. സ്‌കൂൾ സമയ മാറ്റവുമായി ബന്ധപ്പെട്ട സർക്കാർ തീരുമാനം ജനാധിപത്യ വിരുദ്ധമെന്നും അദ്ദേഹം വിമർശിച്ചു. കീമുമായി ബന്ധപ്പെട്ട് പരിഷ്കാരം നടത്തുമ്പോൾ നല്ല ആലോചന വേണ്ടേയെന്നായിരുന്നു പി കെ കുഞ്ഞാലിക്കുട്ടിയുടെ ചോദ്യം. വിഷയം കൈകാര്യം ചെയ്‌ത രീതി മോശമായിപ്പോയി. ഇതിന്റെ ദുരിതം അനുഭവിക്കുന്നത് വിദ്യാർത്ഥികളല്ലേ. തീരുമാനം വൈകിപ്പിച്ച് ആശങ്കയുണ്ടാക്കിയത് സർക്കാരാണ് എന്നദ്ദേഹം പറഞ്ഞു.

