ഹരിതം സഹകരണം: സംസ്ഥാനതലത്തിൽ പ്ലാവ് നടാൻ സഹകരണ വകുപ്പ് ഉദ്ഘാടനം ഇന്ന് ബാലരാമപുരത്ത്
ലോക പരസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സഹകരണ വകുപ്പ് നടപ്പാക്കുന്ന ഹരിതം സഹകരണം പദ്ധതിയുടെ രണ്ടാം വർഷ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ജൂൺ 5) നടക്കും. കഴിഞ്ഞ വർഷം മാംഗോസ്റ്റിൻ മരത്തിന്റെ തൈകളാണ് കേരളത്തിൽ വിതരണം ചെയ്തത്. ഈ വർഷം പ്ലാവിൻ തൈകളാണ് സംസ്ഥാനത്ത് നട്ട് പരിപാലിക്കുന്നത്. പദ്ധതിയുടെ ഭാഗമായി സഹകരണവകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾ, കൃഷിയിടങ്ങൾ, സംഘങ്ങളുടെ സഹകരണത്തോടെ ലഭ്യമാകുന്ന പൊതു ഇടങ്ങളിൽ മരങ്ങൾ പദ്ധതിയുടെ ഭാഗമായി നടും. സംസ്ഥാനതല ഉദ്ഘാടനം ബാലരാമപുരം സ്പിന്നിങ്ങ് മിൽ അംങ്കണത്തിൽ മന്ത്രി വി എൻ വാസവൻ ഇന്ന് (ജൂൺ 5) 11 ന് നിർവഹിക്കും.