പത്തനംതിട്ട വടശേരിക്കര സ്വദേശി സച്ചിൻ രവിയാണ് കടന്നുകളഞ്ഞത്.
പത്തനംതിട്ട സൈബർ പൊലീസ് റജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് സച്ചിൻ രവി.
തിരച്ചിൽ നോട്ടിസ് ഇറക്കി പിടികൂടി വരുമ്പോഴായിരുന്നു സംഭവം.
ഷാർജയിൽ നിന്ന് സച്ചിൻ ഡൽഹിയിലെത്തിയപ്പോഴാണ് കസ്റ്റഡിയിലായത്.
ഡൽഹി വിമാനത്താവളത്തിൽനിന്ന് കസ്റ്റഡിയിൽ എടുത്തു കൊണ്ടുവരുമ്പോൾ തമിഴ്നാട് കാവേരിപട്ടണത്തുവച്ചാണ് പ്രതി ബസിൽനിന്ന് ഇറങ്ങി ഓടിയതെന്നും പൊലീസ് പറഞ്ഞു.