എം.ഡി.എം.എയുമായി യുവതി പൊലീസ് പിടിയിൽ

ഒരു കിലോ എം.ഡി.എം.എയുമായി യുവതി പൊലീസ് പിടിയിൽ.

ബെം​ഗളൂരു മുനേശ്വര നഗറിൽ സർമീൻ അക്തർ (26) നെയാണ് പിടികൂടിയത്.

ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വിപണിയിൽ 50 ലക്ഷത്തിലേറെ രൂപ വിലവരുന്ന രാസലഹരിയാണ് പിടികൂടിയത്.

വാട്ടർ ഹീറ്ററിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് ഡൽഹിയിൽ നിന്നും മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്നത്. കൊച്ചിയിൽ യുവാക്കൾക്കിടയിലാണ് വിൽപ്പന.

ഡൽഹിയിൽനിന്ന് എം.ഡി.എം.എ കൊണ്ടുവന്ന് ഇവിടെ കൈമാറിയ ശേഷം പിറ്റേന്ന് തീവണ്ടിയിൽത്തന്നെ തിരിച്ചു പോവുകയാണ് പതിവ്.

യുവതി സ്ഥിരം മയക്കുമരുന്ന് കടത്തുകാരിയാണെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ വർഷം അവസാനം പറവൂരിൽ നിന്ന് ഒരു കിലോ 850 ഗ്രാം എം.ഡി.എം.എ വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ പിടികൂടിയിരുന്നു.

റേഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യയുടെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടക്കുകയാണ്.

നർക്കോട്ടിക്ക് സെൽ ഡി.വൈ.എസ്.പി വി. അനിൽ, ആലുവ ഡി.വൈ.എസ്.പി എ.പ്രസാദ്, ഇൻസ്പെക്ടർ എം.എം മഞ്ജുദാസ് എസ്.ഐമാരായ എസ്.എസ് ശ്രീലാൽ, കെ.നന്ദകുമാർ , എ.എസ്.ഐ വിനിൽകുമാർ , സീനിയർ സി.പി.ഒമാരായ അജിത തിലകൻ, പി.എൻ നൈജു, ദീപ്തി ചന്ദ്രൻ, മാഹിൻഷാ അബൂബക്കർ, കെ.എം മനോജ് തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Leave a Reply

spot_img

Related articles

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്; കൂടുതൽ പ്രതികൾ അറസ്റ്റിലാകും

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിൽ കൂടുതൽ പ്രതികൾ അറസ്റ്റിലാകും. പ്രതി തസ്ലിമയ്ക്ക് ഹൈബ്രിഡ് കഞ്ചാവ് നൽകിയ വരെ കുറിച്ച് അന്വേഷണ സംഘത്തിന് വിവരം...

അനധികൃതമായി സൂക്ഷിച്ച 408 പാചകവാതക സിലിൻഡറുകൾ പിടികൂടി

സ്വകാര്യവ്യക്തിയുടെ ഗോഡൗണിലും പറമ്പിലുമായി അനധികൃതമായി സൂക്ഷിച്ച 408 പാചകവാതക സിലിൻഡറുകൾ ജില്ലാ പൊതുവിതരണ ഉപഭോക്തൃകാര്യവിഭാഗം പിടികൂടി. ഇടപ്പാളാണ് സംഭവം.അനധികൃതമായി പാചകവാതക സിലിൻഡറുകൾ സൂക്ഷിച്ചതായ പ്രദേശവാസികളുടെയും...

ബലാൽസംഗത്തിനിരയായ പെൺകുട്ടി കൗൺസിലിംഗിൽ വെളിപ്പെടുത്തി; മറ്റൊരു കേസിൽ 57 കാരൻ അറസ്റ്റിൽ

ബലാൽസംഗത്തിനിരയായ പെൺകുട്ടി കൗൺസിലിംഗിൽ വെളിപ്പെടുത്തിയതുപ്രകാരമെടുത്ത മറ്റൊരു കേസിൽ 57 കാരൻ അറസ്റ്റിൽ. കാമുകൻ പ്രതിയായ കേസിൽ ഇരയായ 17 കാരിയെ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ...

നിരവധി സിസി ടിവി ക്യാമറകളും എട്ടു നായ്ക്കളും ഉള്ള വീട്ടിൽ നിന്ന് സ്വർണ്ണാഭരണങ്ങൾ കവർന്നു

നിരവധി സിസി ടിവി ക്യാമറകളും എട്ടു നായ്ക്കളും ഉള്ള വീട്ടിൽ അതിക്രമിച്ചു കയറിയ കള്ളന്മാർ ലോക്കറിൽ നിന്ന് ഏകദേശം ഒരു കിലോ സ്വർണ്ണാഭരണങ്ങൾ കവർന്നു....