യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ വിദ്യാർത്ഥികളെ ആക്രമിച്ചത് ഹീനമായ പൊലീസ് നടപടി; ഡിവൈഎഫ്‌ഐ

തിരുവനന്തപുരത്തെ കേരള യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ അതിക്രമിച്ചു കയറി വിദ്യാർത്ഥികളെ ക്രൂരമായി ആക്രമിച്ച പോലീസ് നടപടി ഹീനമാണ്. യാതൊരു പ്രകോപനവും കൂടാതെ വിദ്യാർത്ഥികൾ താമസിക്കുന്ന ഹോസ്റ്റലിൽ കയറി കണ്ണിൽ കണ്ട വിദ്യാർത്ഥികളെയാകെ ക്രൂരമായി മർദ്ധിക്കുന്ന സ്ഥിതിയാണ്.വിഷയം അറിഞ്ഞ് എത്തിയ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവിനെ ഉൾപ്പെടെ മൃഗീയമായി ആക്രമിക്കുകയാണ് പോലീസ്.യൂത്ത് കോൺഗ്രസിന്റെയും കോൺഗ്രസിന്റെയും വാലുകളായി മാറി അവരുടെ വാക്കും കേട്ട് വിദ്യാർത്ഥികൾക്ക് നേരെ ഇത്തരത്തിലുള്ള ഹീനമായ ആക്രമണം നടത്തിയത് കേരളത്തിലെ യുവജന പ്രസ്ഥാനം കൈയും കെട്ടി നോക്കിയിരിക്കില്ല.ഹോസ്റ്റലിൽ കയറി വിദ്യാർത്ഥികളെ തല്ലിച്ചതക്കാൻ പൊലീസിന് ആരാണ് അധികാരം നൽകിയത്. ഹോസ്റ്റലിലേക്ക് തീപ്പന്തം എറിഞ്ഞ യൂത്ത് കോൺഗ്രസുകാരെ പുറത്ത് നിർത്തി പോലീസ് ഹോസ്റ്റലിലേക്ക് കയറിയത് ആരുടെ നിർദേശ പ്രകാരമാണ്. ഹോസ്റ്റലിലെ വിദ്യാർഥികളുടെ തല തല്ലിപ്പൊളിക്കാൻ മാത്രം എന്ത് വിഷയമാണ് ഇന്ന് ഉണ്ടായത്?ഈ രീതിയിൽ അക്രമം അഴിച്ചുവിടാനാണ് തീരുമാനം എങ്കിൽ വിദ്യാർത്ഥികളെ സംരക്ഷിക്കാൻ ഡിവൈഎഫ്ഐ രംഗത്തിറങ്ങും.തെരുവിൽ നേരിടേണ്ട വരെ തെരുവിൽ തന്നെ നേരിടും.തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ വിദ്യാർത്ഥികളെ ആക്രമിച്ച പോലീസ് നടപടിയിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

Leave a Reply

spot_img

Related articles

സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ൽ യു​വ​തി​യെ ആ​ക്ര​മി​ച്ച കേസി​ൽ ഭ​ർ​ത്താ​വും മാ​താ​പി​താ​ക്ക​ളും പി​ടി​യി​ൽ

സ്ത്രീ​ധ​ന​വും സൗ​ന്ദ​ര്യ​വും കു​റ​ഞ്ഞു​പോ​യി; യു​വ​തി​യെ​യും കു​ഞ്ഞി​നെ​യും ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വും മാ​താ​പി​താ​ക്ക​ളും പി​ടി​യി​ൽ. തൃ​ക്കു​ന്ന​പ്പു​ഴ പാ​നൂ​ർ താ​നു​വേ​ലി​ൽ നി​ഥി​ൻ (32), അ​ച്ഛ​ൻ മോ​ഹ​ന​ൻ (66),...

യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ നടന്നത് ആസൂത്രിതമായ ഗുണ്ടാപ്പടയുടെ അക്രമം; എം.വി. ഗോവിന്ദൻ

തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ നടന്നത് ആസൂത്രിതമായ ഗുണ്ടാപ്പടയുടെ അക്രമമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.ക്യാമ്പസ് തിരഞ്ഞെടുപ്പുകളിലും ഉപതിരഞ്ഞെടുപ്പുകളിലും കെ.എസ്‌.യുവിനും യു.ഡി.എഫിനും ഏറ്റ കനത്ത...

വാടകവീടിന് തീപിടിച്ച് കോൺട്രാക്ടർ വെന്തുമരിച്ചു; ബൈക്കും കാറും സ്റ്റാർട്ടാക്കിയ നിലയിൽ

കോട്ടയം ഇറഞ്ഞാലിൽ വാടകവീടിന് തീപിടിച്ച് വീട് നിർമ്മാണ കോൺട്രാക്ടറായ തമിഴ്നാട് സ്വദേശി ശേഖർ (45) വെന്തുമരിച്ചു.ഇന്നലെ രാത്രി 11.30 ഒടെയാണ് അപകടമുണ്ടായതെന്ന് കരുതുന്നു.വീടിന് തീപിടിച്ചത്...

ഭരിക്കുന്നവര്‍ക്കോ സര്‍ക്കാരുകള്‍ക്കോ ആവശ്യം വന്നാല്‍ തന്റെ വിമാനവും ഹെലികോപ്റ്ററും വിട്ടുനല്‍കും; എം.എ. യൂസഫ് അലി

ഭരിക്കുന്നവര്‍ക്കോ സര്‍ക്കാരുകള്‍ക്കോ ആവശ്യം വന്നാല്‍ തന്റെ സ്വന്തം വിമാനവും ഹെലികോപ്റ്ററും വിട്ടുനല്‍കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫ് അലി.അതിന് തനിക്ക് യാതൊരുവിധ പ്രത്യുപകാരത്തിന്റെയും...