മോഷണക്കുറ്റം ആരോപിച്ച് ദളിത് സ്ത്രീയ്ക്ക് നേരെ പോലീസിന്റെ ക്രൂരത

മോഷണക്കുറ്റം ആരോപിച്ച് ദളിത് സ്ത്രീയ്ക്ക് നേരെ പോലീസിന്റെ ക്രൂരത.തിരുവനന്തപുരം പേരൂർക്കടയിലാണ് സംഭവം. ജോലി ചെയ്യുന്ന വീട്ടിലെ സ്വർണമാല മോഷ്ടിച്ചെന്ന് ആരോപിച്ചാണ് പോലീസ് ദളിത് യുവതിയായ ബിന്ദുവിനെ കസ്റ്റഡിയിൽ എടുത്തത്.മാല മോഷ്ടിച്ചില്ലെന്ന് വിശദമാക്കിയതിന് പിന്നാലെ പെൺമക്കളെയും കേസിൽ കുടുക്കുമെന്ന് ഭീഷണിപെടുത്തി പോലീസുകാർ കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്നാണ് ബിന്ദു പറയുന്നത്.മണിക്കൂറുകൾ പോലീസ് സ്റ്റേഷനിൽ കഴിയുന്നതിനിടെ വെള്ളം ചോദിച്ചപ്പോൾ ശുചിമുറിയിൽ പോയി കുടിക്കാനായിരുന്നു മറുപടിയെന്നും ബിന്ദു പറഞ്ഞു.

Leave a Reply

spot_img

Related articles

കഞ്ചാവ് കേസില്‍ പിടിയിലായ പ്രതിയുടെ മൊബൈല്‍ ഫോണില്‍ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍

പെരുമ്പാവൂരില്‍ കഞ്ചാവ് കേസില്‍ പിടിയിലായ പ്രതിയുടെ മൊബൈല്‍ ഫോണില്‍ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍.ബന്ധുവായ അഞ്ചുവയസുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളാണ് പ്രതിയുടെ ഫോണില്‍ നിന്ന് കണ്ടെത്തിയത്. പ്രതിക്കെതിരെ പൊലീസ്...

മാതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകന്‍ ജീവനൊടുക്കി

കൊല്ലത്ത് മാതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകന്‍ ജീവനൊടുക്കി.തഴുത്തല പികെ ജംഗ്ഷന് സമീപം നസിയത് (60), മകന്‍ ഷാന്‍ (33) എന്നിവരാണ് മരിച്ചത്.നസിയത്തിന്റെ മൃതദേഹം...

ആളൊഴിഞ്ഞ പറമ്പില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

തിരുവനന്തപുരത്ത് ആളൊഴിഞ്ഞ പറമ്പില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി.കൈമനം കുറ്റിക്കാട് ലൈനിലാണ് സംഭവം.കരുമം സ്വദേശി ഷീജയാണ് മരിച്ചത്. ബന്ധുവാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മരണത്തില്‍...

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ജീവനക്കാരനെ വാഹനം ഇടിച്ചു കൊലപ്പെടുത്തി; രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ജീവനക്കാരനെ വാഹനം ഇടിച്ചു കൊലപ്പെടുത്തി. രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥർ പോലീസ് കസ്റ്റഡിയിൽ. അങ്കമാലി തുറവൂർ സ്വദേശി ഐവൻ ജിജോയാണ് മരിച്ചത്. സിഐഎസ്എഫിന്റെ...