രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പോലീസിൽ പരാതി

എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലാണ് പരാതി. ഗർഭഛിത്രം നടത്തി എന്നാണ് പരാതി. അഭിഭാഷകനായ ഷിന്റോ സെബാസ്റ്റ്യനാണ് പരാതി നൽകിയിരിക്കുന്നത്. രാഹുലിന് കൂടുതൽ കുരുക്കായാണ് ശബ്ദസന്ദേശങ്ങളും ചാറ്റുകളും പുറത്തുവന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബാലാവകാശ കമ്മീഷനിലും പരാതി നൽകിയിട്ടുണ്ട്. ഗർഭഛിദ്രം നടത്താൻ നിർബന്ധിച്ചെന്ന ശബ്ദ സന്ദേശത്തിൽ അന്വേഷണം ആവശ്യപ്പെട്ടാണ് പരാതി. ഗർഭഛിദ്രം നടത്താൻ നിർബന്ധിച്ച സംഭവത്തിൽ അന്വേഷണം വേണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു. ആരോപണങ്ങളിൽ പുകഞ്ഞാണ് രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞത്. ആരോപണങ്ങൾ നിഷേധിച്ചും പരാതിക്കാരെ വെല്ലുവിളിച്ചും രാഹുൽ പ്രതിരോധിച്ചു. രാജി വെച്ചില്ലെങ്കിൽ സ്ഥാനത്ത് നിന്ന് നീക്കുമെന്ന ഹൈക്കമാൻഡ് നിലപാടോടെ വി ഡി സതീശനും സംസ്ഥാന നേതൃത്വവും കൈവിടുകയായിരുന്നു

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...