മാന്നാറില്‍ 15 വര്‍ഷം മുമ്പ് കാണാതായ യുവതി കൊല്ലപ്പെട്ടതാണെന്ന് പൊലീസിന്റെ സ്ഥിരീകരണം

ആലപ്പുഴ മാന്നാറില്‍ 15 വര്‍ഷം മുമ്പ് കാണാതായ യുവതി കൊല്ലപ്പെട്ടതാണെന്ന് പൊലീസിന്റെ സ്ഥിരീകരണം.

അമ്പലപ്പുഴ പോലീസിന് ലഭിച്ച ഊമക്കത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പ്രാഥമികാന്വേഷണത്തിന് ശേഷം ചൊവ്വാഴ്ച വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്കില്‍ നടത്തിയ പരിശോധനയില്‍ കൊലപാതകത്തിന്റെ തെളിവുകള്‍ ലഭിച്ചതായി ആലപ്പുഴ എസ്.പി. ചൈത്ര തെരേസ ജോണ്‍ പറഞ്ഞു. കല എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.

അതേ സമയം മരിച്ച യുവതിയുടെ ഭര്‍ത്താവ് അനിലാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സംശയം. ഇസ്രയേലിലുള്ള ഇയാളെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും എസ്പി അറിയിച്ചു.
അതേ സമയം യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. 15 വര്‍ഷം മുന്‍പു കാണാതായ കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍ ക്വട്ടേഷന്‍ നല്‍കിയിരുന്നതായി ബന്ധു മാധ്യമങ്ങളോട് പറഞ്ഞു. കൊലപാതകം നടത്താന്‍ നാട്ടിലുള്ള സംഘത്തിന് അനില്‍ ക്വട്ടേഷന്‍ നല്‍കിയിരുന്നതായി കലയുടെ സഹോദരന്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതായി കലയുടെ മാതൃസഹോദരി ശോഭന മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ കലയെ നേരത്തെ അറിയാവുന്നതുകൊണ്ട് കൊലപാതകത്തിന്റെ ക്വട്ടേഷന്‍ ഈ സംഘം ഏറ്റെടുത്തില്ലെന്ന് സംഘം കലയുടെ സഹോദരനോട് പറഞ്ഞയായും ശോഭന പറഞ്ഞു. ഭര്‍ത്താവിന്റെ വീട്ടില്‍ കലയ്ക്ക് നിരന്തരം പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നിരുന്നതായും ജീവിച്ചിരുന്നെങ്കില്‍ ഒരിക്കലെങ്കിലും മകനെ കാണാന്‍ ഉറപ്പായും വരുമായിരുന്നെന്നും ശോഭന പറഞ്ഞു.”അനിലിനൊപ്പം പോകുമ്പോള്‍ കലയ്ക്ക് 20 വയസ്സു മാത്രമേ പ്രായം കാണൂ. പ്ലസ് ടു കഴിഞ്ഞിട്ടേയുണ്ടായിരുന്നുള്ളൂ. ഞങ്ങള്‍ വിവാഹം കഴിച്ചു നല്‍കില്ലെന്ന് അറിയിച്ചതോടെ അനില്‍ കലയെ വന്നു കൊണ്ടുപോവുകയായിരുന്നു. അനിലിന്റെ ബന്ധുക്കളുടെ സാന്നിധ്യത്തിലാണു വിവാഹം നടത്തിയത്. കുറച്ചു കാലത്തിനു ശേഷം അവര്‍ക്കു മകനുണ്ടായി. ശേഷമാണ് അനില്‍ വിദേശത്തേക്കു പോയത്. ഒരു വര്‍ഷ കഴിഞ്ഞ് മടങ്ങി വന്നിട്ടാണ് സംഭവം നടക്കുന്നത്. ഇതിനിടയ്ക്ക് അനില്‍ പറഞ്ഞിരുന്നു കല മറ്റൊരാളുമായി സ്‌നേഹത്തിലാണെന്ന്. പിന്നീട് അവളെ ഞങ്ങള്‍ കണ്ടിട്ടില്ലെന്നും” അവര്‍ പറഞ്ഞു.

Leave a Reply

spot_img

Related articles

കോഴിക്കോട് ലോഡ്ജ് കേന്ദ്രീകരിച്ച് സെക്‌സ് റാക്കറ്റ്; 17 കാരി അഭയം തേടി പൊലീസ് സ്‌റ്റേഷനില്‍

കോഴിക്കോട് നഗരത്തില്‍ ലോഡ്ജ് കേന്ദ്രീകരിച്ച് സെക്‌സ് റാക്കറ്റെന്ന് മൊഴി. അസം സ്വദേശിയായ പതിനേഴുകാരി കഴിഞ്ഞ ദിവസം പൊലീസ് സ്‌റ്റേഷനില്‍ അഭയം തേടി.പ്രണയം നടിച്ച് അസം...

ലോക്കറിൽ സൂക്ഷിച്ച ഭാര്യയുടെ 60 പവൻ സ്വർണം ബാങ്ക് ജീവനക്കാരൻ കവർന്നു

ലോക്കറിൽ സൂക്ഷിച്ച ഭാര്യയുടെ 60 പവൻ സ്വർണം ബാങ്ക് ജീവനക്കാരൻ കവർന്നു, പകരം മുക്കുപണ്ടം.ആനപ്പന്തി സർവ്വീസ് സഹകരണ ബാങ്കിലെ ജീവനക്കാരനായ സുധീർ തോമസാണ് കവർച്ച...

നഴ്സ് ദമ്പതികളുടെ മരണം: പൊലീസ് റിപ്പോർട്ടിൽ നിർണായക കണ്ടെത്തൽ; യുവതിയുടേത് കൊലപാതകം

വ്യാഴാഴ്ച രാവിലെയാണ് കുവൈത്തിനെ നടുക്കിയ മലയാളി നഴ്സ് ദമ്പതികളുടെ മരണം പുറംലോകമറിയുന്നത്. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിന് സമീപമുള്ള ഫ്‌ളാറ്റിലാണ് മലയാളി നഴ്സ് ദമ്പതികളെ...

കോട്ടയം ജില്ലയിൽ ആദ്യമായി ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

കോട്ടയം ജില്ലയിൽ ആദ്യമായി ഹൈബ്രിഡ് കഞ്ചാവ് പിടികൂടി ജില്ലാ പൊലീസിന്റെ ലഹരി വിരുദ്ധ സംഘം. മൂന്നാറിൽ റിസോർട്ട് നടത്തുന്ന താഴത്തങ്ങാടി സ്വദേശിയിൽ നിന്നാണ് 20...