എസിപിക്കെതിരായ നടപടി മനോവീര്യം തകർക്കുന്നതെന്ന് പൊലീസ് വിഭാ​ഗം

തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ കമ്മീഷണർക്കൊപ്പം എസിപി സുദർശനെതിരെ സർക്കാർ നടപടി എടുത്തതിൽ പൊലീസ് സേനയിൽ ഭിന്നത.

എസിപി സുദർശനെതിരായ നടപടി പുനഃപരിശോധിക്കണമെന്നാണ് ഇപ്പോൾ ഉയരുന്ന ആവശ്യം.

കമ്മീഷണറുടെ അനാവശ്യ ഇടപെടലിൽ ഇരയായത് എസിപി സുദർശനാണെന്നാണ് ഉയരുന്ന ആരോപണം.

തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് വൈകിയതിന് പിന്നിൽ പൊലീസ് എന്ന ആരോപണം ശക്തമാകുന്നതിനിടെ ആനകൾക്ക് പട്ട കൊണ്ടുവരുന്നവരെയും കുടമാറ്റത്തിന് കുട കൊണ്ടുവരുന്നവരെയും പൊലീസ് തടയുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.

ഇതിന് ഒടുവിലാണ് ഇത്തരമൊരു നടപടി ഉണ്ടായത്.

പ്രശ്‌നങ്ങൾക്ക് കാരണം പൂരത്തിന്റെ ആചാരങ്ങൾ അറിയാത്ത പൊലീസുകാർ ഡ്യൂട്ടിക്ക് എത്തുന്നതാണ് എന്ന് തൃശൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എസ് സുനിൽകുമാർ ആരോപിച്ചു.

Leave a Reply

spot_img

Related articles

യാക്കോബായ – ഓര്‍ത്തഡോക്‌സ് പളളിത്തര്‍ക്കത്തില്‍ നിലപാടറിയിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

പളളികള്‍ ബലംപ്രയോഗിച്ച്‌ ഏറ്റെടുത്ത് കൈമാറുന്നതല്ല പരിഹാരമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.നാളെ കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം.ബലപ്രയോഗത്തിലൂടെ പളളികള്‍ ഏറ്റെടുക്കുന്നത് ക്രമസമാധാന പ്രശ്‌നത്തിന്...

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദം:കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട്

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ. ഗോപാലകൃഷ്ണന് എതിരെ കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട് സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ നാർക്കോട്ടിക് സെല്‍...

ആലപ്പുഴയിൽ നാളെ അവധി

കനത്ത മഴയേത്തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മഴ കണ്ടാല്‍ ചുമ്മാതങ്ങ് അവധി തരാന്‍ കഴിയുമോ എന്ന് ചൂണ്ടിക്കാട്ടി...

കുവൈത്തില്‍ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

തിങ്കളാഴ്ച ഉച്ചയോടെ അദാൻ പ്രദേശത്തെ ഒരു വീട്ടിലാണ് തീപിടിത്തം ഉണ്ടായത്വിവരം ലഭിച്ചതിനെ തുടർന്ന് അല്‍-ഖുറൈൻ, അല്‍-ബൈറഖ് കേന്ദ്രങ്ങളില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങള്‍ എത്തിയാണ്...