ഹോട്ടലില്‍ നടന്ന പൊലീസ് പരിശോധന; ശ്രീമതി ടീച്ചർ ഉൾപ്പെടെയുള്ളവർ മറുപടി പറയണം; ഷാനിമോള്‍ ഉസ്മാൻ

രാത്രി വൈകി പാലക്കാട് വനിതാ കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച ഹോട്ടലില്‍ നടന്ന പൊലീസ് പരിശോധനയെ വിമർശിച്ച്‌ ഷാനിമോള്‍ ഉസ്മാൻ. തൊട്ടടുത്ത റൂമിൽ താമസിച്ചിരുന്ന ശ്രീമതി ടീച്ചർ ഉൾപ്പെടെയുള്ളവർ മറുപടി പറയണം

ഇതേ ഹോട്ടലില്‍ തൊട്ടടുത്ത മുറിയില്‍ ശ്രീമതി ടീച്ചറാണ് താമസിക്കുന്നത്. അവരിതിന് മറുപടി പറയണം. സ്ത്രീത്വത്തെ അപമാനിച്ച നടപടിയാണ് ഉണ്ടായത്.

തങ്ങളെ ഇവിടെ നിന്ന് പിന്തിരിപ്പിക്കാനാണ് ഈ ശ്രമമെങ്കില്‍ തെരഞ്ഞെടുപ്പ് തീരുന്നത് വരെ ഇവിടെ തന്നെ കാണു. പരാക്രമം സ്ത്രീകളോടല്ല വേണ്ടത്. സ്ത്രീകളുടെ മുറിയിലേക്ക് വനിതാ പൊലീസില്ലാതെ പോയത് ശരിയായില്ലെന്ന് പറയുന്നതിന് പകരം സിപിഎമ്മും ബിജെപിയും ഒരുമിച്ച്‌ നിന്ന് ഇന്നലെ പ്രശ്നമുണ്ടാക്കുകയാണ് ചെയ്തതെന്നും ഷാനിമോള്‍ ആരോപിച്ചു.

രാത്രി 10.45 ഓടെയാണ് താൻ ഇന്നലെ രാത്രി കിടന്നത്. 12 കഴിഞ്ഞപ്പോഴാണ് വാതിലില്‍ മുട്ട് കേട്ടത്. നൈറ്റ് ഡ്രൈസിലായിരുന്നു താൻ. വാതിലിൻ്റെ ചെറിയ ലെൻസിലൂടെ നോക്കിയപ്പോള്‍ പൊലീസ് യൂണിഫോമില്‍ നാല് പേരായിരുന്നു. എന്താണ് കാര്യമെന്ന് ചോദിച്ചപ്പോള്‍ പരിശോധനയെന്ന് പറഞ്ഞു. ഈ സമയത്താണോ പൊലീസ് പരിശോധനയെന്ന് ചോദിച്ചു. കതക് തുറക്കാൻ ആവശ്യപ്പെട്ടപ്പോള്‍ സമ്മതിച്ചില്ല. അപ്പോഴേക്കും താൻ നൈറ്റ്ഡ്രസ് മാറി ധരിച്ചു.

അവർ മടങ്ങി 10 മിനിറ്റ് കഴിഞ്ഞപ്പോള്‍ പുറത്ത് ബഹളമായി. യൂണിഫോം ഇട്ടവരും ഇടാത്തവരും കൂട്ടത്തില്‍ ഉണ്ടായിരുന്നു. പൊലീസ് ഐഡൻ്റിറ്റി കാർഡ് കാണിച്ചില്ല. അവർ പൊലീസുകാർ തന്നെയാണെന്ന് താനെങ്ങനെ അറിയും? താൻ തടഞ്ഞപ്പോഴേക്കും അവിടെ താഴെ ബഹളം കേട്ടു. കുറച്ച്‌ കഴിഞ്ഞ് ഒരു വനിതാ പൊലീസുകാരി വന്നു. തൻ്റെ ദേഹവും മുറിക്കകത്ത് മുഴുവൻ സാധനങ്ങളും ബാത്ത്റൂമും പരിശോധിച്ചു.

അതിന് ശേഷം അവർ മടങ്ങാൻ തുനിഞ്ഞപ്പോള്‍ എന്ത് കിട്ടിയെന്ന് എഴുതി നല്‍കണമെന്ന് ആവശ്യപ്പെട്ടു. അവരെ താൻ തടഞ്ഞു. പിന്നീട് അവർ എഴുതി നല്‍കാമെന്ന് പറഞ്ഞപ്പോള്‍ താൻ പിന്മാറി. അപ്പോഴേക്കും വലിയ ബഹളമായി. എഎ റഹീമിൻ്റെ സംസ്കാരമല്ല തൻ്റേത്. അർത്ഥവും അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങളാണ് റഹീം ഉന്നയിച്ചത്. സ്ത്രീയെന്ന തൻ്റെ സ്വത്വത്തെ ചോദ്യം ചെയ്യുന്ന നടപടിയാണിത്. എ എ റഹീമിനെതിരെ അതിരൂക്ഷ വിമർശനം ഷാനിമോൾ ഉന്നയിച്ചു.

പൊലീസിന്‍റെ സഹായത്തോടെ സിപിഎം നടത്തുന്ന നാടകമാണ് ഹോട്ടലിലെ റെയിഡെന്ന് വികെ ശ്രീകണ്ഠൻ എംപിയും ഷാഫി പറമ്പില്‍ എം പി യും

തങ്ങള്‍ ഓടിയൊളിച്ചെന്നാണ് പറയുന്നത്. അത് തെളിയിച്ചാല്‍ മുടി മൊട്ടയടിക്കുമെന്ന് വികെ ശ്രീകണ്ഠൻ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കൻമാരുടെ നേതാവ് പരിശോധിച്ചു, എന്നിട്ട് എന്ത് കിട്ടി എന്ന് പൊലീസ് വ്യക്തമാക്കണമെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.

സിപിഎമ്മിന്‍റെ നാടകം ജനം കാണുന്നുണ്ട്. സിപിഎം ബിജെപി നേതാക്കളുടെ മുറിയില്‍ പരിശോധന നടത്തിയില്ല. ഈ തിരക്കഥയൊക്കെ എന്തിനാണെന്ന് ജനത്തിന് മനസിലാകുന്നുണ്ടെന്ന് ഷാഫി പറഞ്ഞു. തങ്ങളുടെ മുറിയില്‍ കയറി പരിശോധിച്ചിട്ട് എന്ത് കിട്ടിയെന്ന് പൊലീസ് എഴുതി നല്‍ണമെന്ന് ബിന്ദുകൃഷ്ണയും ഷാനിമോള്‍ ഉസ്മാനും ആവശ്യപ്പെട്ടു. പത്ത് പതിനഞ്ച് ദിവസമായി താമസിക്കുന്ന മുറിയാണ്. പൊലീസുകാരുള്‍പ്പടെ തന്‍റെ പ്രൈവസിയിലേക്ക് കടന്നുകയറുയാണ് ചെയ്തത്. ഒരു വനിതാ പൊലീസുകാർ പോലും സംഘത്തിലുണ്ടായിരുന്നില്ലെന്ന് ഷാനിമോള്‍ ഉസ്മാൻ പറഞ്ഞു.

Leave a Reply

spot_img

Related articles

ആലപ്പുഴ വാഹനാപകടം; കെഎസ്ആർടിസി ഡ്രൈവറെ പ്രതിചേർത്തു

ആലപ്പുഴ കളർകോട് എംബിബിഎസ് വിദ്യാർത്ഥികളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ കെ എസ് ആർ ടി സി ബസ് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു.അലക്ഷ്യമായി വാഹനമോടിച്ചതിനാണ് കേസ്.പ്രാഥമിക...

കണ്ണൂർ അഴീക്കലിൽ അന്യസംസ്ഥാന തൊഴിലാളിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ഒഡീഷ സ്വദേശി രമേഷ് ദാസാണ് മരിച്ചത്. തലയ്ക്ക് കല്ലിട്ടാണ് രമേഷിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. അതേസമയം, സംഭവത്തിൽ പ്രതിക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി.അഴീക്കൽ ഹാർബറിന്...

പൊതുമേഖലാസ്ഥാപനങ്ങളുടെ 272.2 കോടി രൂപയുടെ വൈദ്യുതി കുടിശ്ശിക സംസ്ഥാന സർക്കാർ എഴുതിത്തള്ളി

സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള 18 പൊതു മേഖലാ സ്ഥാപനങ്ങളുടെ 272.2 കോടി രൂപയുടെ വൈദ്യുതി കുടിശ്ശിക സംസ്ഥാന സർക്കാർ എഴുതിതള്ളി. കെ. എസ്....

മലകയറുന്നതിനിടെ രണ്ട് ശബരിമല തീർത്ഥാടകർ മരിച്ചു

ശബരിമല തീർത്ഥാടകരായ രണ്ടുപേർ മലകയറുന്നതിനിടെ മരിച്ചു. തമിഴ്നാട് സ്വദേശി ശിവാനന്ദം വിജയരംഗപിള്ള ആന്ധ്ര പ്രദേശ് സ്വദേശി അഡീഡം സന്യാസി രാജു എന്നിവരാണ് മരിച്ചത്. ഹൃദയാഘാതമാണ്...