പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

എറണാകുളം കോതമംഗലത്ത് വയോധികയെ തലക്കടിച്ച് കൊന്ന സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

കേസില്‍ ഒന്നിലധികം പ്രതികളുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.

സമീപവാസികളായ മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികള്‍ പൊലീസിന്‍റെ നിരീക്ഷണത്തിലാണ്.

മോഷണത്തിന് വേണ്ടി മുൻകൂട്ടി ആസൂത്രണത്തോടെ നടത്തിയ കൊലപാതകമെന്നാണ് പൊലീസ് വിലയിരുത്തല്‍.

ഉച്ച സമയത്ത് വീട്ടില്‍ ആളുണ്ടാവില്ലെന്ന് നേരത്തെ മനസിലാക്കിയ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നും പൊലീസ് സംശയിക്കുന്നു.

പ്രദേശത്തെ ഇതര സംസ്ഥാന തൊഴിലാളികളടക്കം ചിലര്‍ പൊലീസിന്‍റെ നിരീക്ഷണത്തിലാണ്.

മൊബൈല്‍ ഫോൺ ടവര്‍ അടക്കം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

വൈകാതെ പ്രതികളിലേക്കെത്താനാവുമെന്നാണ് പൊലിന്‍റെ കണക്കുകൂട്ടല്‍.

ഇന്നലെ ഉച്ചക്കാണ് 72 കാരിയായ സാറാമ്മയുടെ മൃതദേഹം തലക്കടിച്ച് പൊട്ടിച്ച നിലയില്‍ വീട്ടില്‍ കണ്ടെത്തിയത്.

ഇന്നലെ ഉച്ചക്ക് ഒന്നരക്കും മൂന്നരക്കുമിടയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.

72 കാരിയായ സാറാമ്മ വീട്ടിൽ ഒറ്റയ്ക്കായിരുന്നു.

ജോലി കഴിഞ്ഞ് മൂന്നരയോടെ ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ മരുമകളാണ് സാറാമ്മയെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടത്.
തലക്ക് അടിയേറ്റ് പൊട്ടിയിരുന്നു.

ഉച്ചയ്ക്ക് ഒരു മണി വരെ സാറാമ്മയെ വീടിന്‍റെ പരിസരത്ത് കണ്ടവരുണ്ട്.

അതിനുശേഷമായിരിക്കും കൊലപാതകമെന്ന് സംശയിക്കുന്നു.

ഇവരുടെ ദേഹത്തുണ്ടായിരുന്ന സ്വർണ്ണ ആഭരണങ്ങൾ നഷ്ടമായിട്ടുണ്ട്.

മോഷണം തന്നെയാണ് കൊലപാതക കാരണമമെന്നാണ് പൊലീസ് നിഗമനം.

വീടിനുള്ളിലും മൃതദേഹത്തിനു ചുറ്റും മഞ്ഞള്‍പൊടി വിതറിയിട്ടുണ്ടായിരുന്നു.

Leave a Reply

spot_img

Related articles

കാണാതായ ആറുവയസുകാരനെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം

തൃശൂർ കുഴൂരില്‍ കാണാതായ ആറുവയസുകാരനെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലിസ്. സംഭവത്തില്‍ പ്രദേശവാസിയായ 20 കാരനെ പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കുഴൂര്‍...

പാമ്പാടിയിൽ രണ്ടു യുവാക്കളെ എക്‌സൈസ് സംഘം പിടികൂടി

പാമ്പാടിയിൽ രണ്ടു യുവാക്കളെ എക്‌സൈസ് സംഘം പിടികൂടി. വടവാതൂർ ശാന്തിഗ്രാം കോളനി മുഞ്ഞനാട്ട് പറമ്പിൽ വീട് അജോ മോൻ എം.പി (22), കൊല്ലം മയ്യനാട്...

സിനിമ ഷൂട്ടിങ് സംഘം താമസിക്കുന്ന ഹോട്ടൽ മുറിയിൽ നിന്ന് കഞ്ചാവ് പിടികൂടി

തിരുവനന്തപുരത്ത് സിനിമ ഷൂട്ടിംഗ് സംഘം താമസിക്കുന്ന ഹോട്ടൽ മുറിയിൽ നിന്നും കഞ്ചാവ് പിടിച്ചു. ഫൈറ്റിംഗ് മാസ്റ്റർ മഹേശ്വരനിൽ നിന്നാണ് സ്‌റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ്...

പതിനൊന്നുകാരിയെ അമ്മയുടെ സുഹൃത്ത് പീഡിപ്പിച്ചെന്ന് മൊഴി

തിരുവനന്തപുരത്ത് പതിനൊന്നുകാരിയെ അമ്മയുടെ സുഹൃത്ത് പീഡിപ്പിച്ചെന്ന് മൊഴി. പീഡനം അമ്മയുടെ ഒത്താശയോടെയെന്നും കുട്ടി മൊഴി നല്‍കി.രക്ഷിതാക്കളുടെ വിവാഹമോചന കൗൺസിലിങ്ങിനിടെയാണ് കുട്ടി മൊഴി നൽകിയത്. സംഭവത്തില്‍...