തൃശൂർ ക്യാംപിലെ സിപിഒ കോട്ടയം പള്ളിക്കത്തോട് മുക്കാലി സ്വദേശി കരിമ്പനാൽ ജോബിൻ ജോൺ (28) ആണ് മരിച്ചത്.കഴിഞ്ഞ ഏപ്രിൽ 26 ന് മൂവാറ്റുപുഴയിൽ വച്ചാണ് അപകടമുണ്ടായത്.ജോബിൻ റോഡ് മുറിച്ചു കടക്കുന്നതിനിടെ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു.ഗുരുതരമായി പരുക്കേറ്റ ജോബിൻ എറണാകുളം രാജഗിരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണു മരിച്ചത്.സംസ്കാരം നാളെ വാഴൂർ പുളിക്കൽ കവല സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ നടക്കും.