തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പോലീസ് ചോദ്യം ചെയ്തു. പൂരം കലക്കൽ ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക സംഘം അന്വേഷണത്തലവൻ ഡി.ഐ.ജി തോംസൺ ജോസാണ് ചോദ്യം ചെയ്തത്.പൂരം അലങ്കോലപ്പെട്ടത് ആദ്യം അറിയിച്ചത് ബി.ജെ.പി പ്രവർത്തകരാണെന്ന് സുരേഷ് ഗോപി അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് ത്രിതല അന്വേഷണത്തിനാണ് മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നത്. ഇതിൽ രണ്ട് അന്വേഷണം പൂർത്തിയായിരുന്നു. പൂരം കലക്കലിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണമാണ് തുടരുന്നത്.

