ബിസിനസ് തട്ടിപ്പ്; ദമ്പതിമാരുടെ പേരിൽ പൊലീസ് കേസെടുത്തു

ബിസിനസിൽ പങ്കാളികളാക്കാമെന്നും ലാഭവിഹിതം നൽകാമെന്നും വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ ദമ്പതിമാരുടെ പേരിൽ പൊലീസ് കേസെടുത്തു.

കൊല്ലം മേനാമ്പള്ളി സ്വദേശിയായ സരിത, ഭർത്താവ് അംബുജാക്ഷൻ എന്നിവരുടെ പേരിൽ ചവറ പൊലീസ് വഞ്ചനക്കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്.

മത്സ്യബോട്ട്, സൂപ്പർ മാർക്കറ്റ് എന്നിവയിൽനിന്നുള്ള ലാഭവിഹിതം വാഗ്ദാനം ചെയ്തും വീടുനിർമിച്ചു നൽകാമെന്ന് പറഞ്ഞ് 40 ലധികം പേരിൽനിന്ന് ഇവർ പണം കൈപ്പറ്റിയെന്നതടക്കമുള്ള പരാതികളാണ് പൊലീസിന് ലഭിച്ചത്.

വിവിധ തരത്തിലുള്ള ചിട്ടി പദ്ധതികളിൽ ചേർന്നവരുടെ പണവും ഈ ദമ്പതികൾ തട്ടിയെടുത്തതായി പരാതിയുണ്ട്.

മേനാമ്പള്ളി പറ്റൂർ വടക്കതിൽ ലിസയുടെ പരാതിയിലാണ് പൊലീസ് ദമ്പതികൾക്കെതിരെ കേസെടുത്തത്. 32.70 ലക്ഷം രൂപ ഇവരിൽ നിന്ന് തട്ടിയെടുത്തെന്നാണ് പരാതി.

ഇതിന് പിന്നാലെ ലക്ഷങ്ങൾ നഷ്ടമായെന്ന പരാതിയുമായി മറ്റ് പലരും ചവറ പൊലീസ് സ്റ്റേഷനിലെത്തിയിട്ടുണ്ട്. ഈ പരാതികളിലും കേസെടുക്കാനാണ് സാധ്യത.സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

spot_img

Related articles

കാണാതായ ആറുവയസുകാരനെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം

തൃശൂർ കുഴൂരില്‍ കാണാതായ ആറുവയസുകാരനെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലിസ്. സംഭവത്തില്‍ പ്രദേശവാസിയായ 20 കാരനെ പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കുഴൂര്‍...

പാമ്പാടിയിൽ രണ്ടു യുവാക്കളെ എക്‌സൈസ് സംഘം പിടികൂടി

പാമ്പാടിയിൽ രണ്ടു യുവാക്കളെ എക്‌സൈസ് സംഘം പിടികൂടി. വടവാതൂർ ശാന്തിഗ്രാം കോളനി മുഞ്ഞനാട്ട് പറമ്പിൽ വീട് അജോ മോൻ എം.പി (22), കൊല്ലം മയ്യനാട്...

സിനിമ ഷൂട്ടിങ് സംഘം താമസിക്കുന്ന ഹോട്ടൽ മുറിയിൽ നിന്ന് കഞ്ചാവ് പിടികൂടി

തിരുവനന്തപുരത്ത് സിനിമ ഷൂട്ടിംഗ് സംഘം താമസിക്കുന്ന ഹോട്ടൽ മുറിയിൽ നിന്നും കഞ്ചാവ് പിടിച്ചു. ഫൈറ്റിംഗ് മാസ്റ്റർ മഹേശ്വരനിൽ നിന്നാണ് സ്‌റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ്...

പതിനൊന്നുകാരിയെ അമ്മയുടെ സുഹൃത്ത് പീഡിപ്പിച്ചെന്ന് മൊഴി

തിരുവനന്തപുരത്ത് പതിനൊന്നുകാരിയെ അമ്മയുടെ സുഹൃത്ത് പീഡിപ്പിച്ചെന്ന് മൊഴി. പീഡനം അമ്മയുടെ ഒത്താശയോടെയെന്നും കുട്ടി മൊഴി നല്‍കി.രക്ഷിതാക്കളുടെ വിവാഹമോചന കൗൺസിലിങ്ങിനിടെയാണ് കുട്ടി മൊഴി നൽകിയത്. സംഭവത്തില്‍...