കെ.കെ ശൈലജക്കെതിരായ പ്രചാരണത്തില്‍ മുസ്ലിം ലീഗ് ഭാരവാഹിക്കെതിരെ കേസെടുത്ത് പൊലീസ്.
ന്യൂ മാഹി സ്വദേശി അസ്ലമിനെതിരെയാണ് പൊലീസ് കേസെടുത്തത്. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വ്യാജപ്രചരണം നടത്തിയെന്നാണ് കേസ്.
നവ മാധ്യമങ്ങളിലൂടെ കെ.കെ ശൈലജയുടെ ഫോട്ടോ മോര്‍ഫ് ചെയ്തും സംഭാഷണം എഡിറ്റു ചെയ്തും വ്യാജ പ്രചാരണം നടത്തുന്നുവെന്നാണ് കേസ്.
സംഭവത്തില്‍ എതിര്‍ സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനെതിരെ കെ.കെ ശൈലജ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.
വ്യക്തിഹത്യ നടത്തിയും ദുരാരോപണം ഉന്നയിച്ചും സൈബറിടം ദുരുപയോഗം ചെയ്യുന്നുവെന്നും പൊലീസില്‍ പരാതി നല്‍കിയിട്ടും സത്വര നടപടി ഉണ്ടായിട്ടില്ലെന്നുമാണ് ശൈലജയുടെ പരാതി.
ജനങ്ങളുടെ അംഗീകാരത്തില്‍ വിറളി പൂണ്ട യുഡിഎഫ് സ്ഥാനാര്‍ഥി പരാതിക്കാരിയെ വളഞ്ഞ വഴിയില്‍ ആക്രമിക്കുകയാണ് എന്നും ശൈലജ പ്രതികരിച്ചു.