120 കിലോ കഞ്ചാവാണ് പിടികൂടിയത്. നാല് യുവാക്കള്‍ ചേര്‍ന്നാണ് കഞ്ചാവ് കടത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തൃശൂർ സ്വദേശി സിജോ, ആലുവ സ്വദേശികളായ ആഷ്‌വിൻ, ഹാരിസ്, പാലക്കാട് സ്വദേശി ജാബിർ എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. ഒഡീഷയില്‍ നിന്ന് കഞ്ചാവുമായി വരുമ്പോഴാണ് ഇവര്‍ പിടിക്കപ്പെട്ടത്. ചാലക്കുടി ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള സ്ക്വാഡാണ് കഞ്ചാവ് പിടിച്ചത്.