ആലപ്പുഴ: ഭക്ഷ്യവിഷബാധ ഉണ്ടായെന്ന് ആരോപിച്ച് ഒരു പൊലീസുകാരൻ ആലപ്പുഴയിലെ ഒരു കുഴിമന്തിക്കട അടിച്ചു തകർത്തു!
വലിയ ചുടുകാടിന് സമീപമുള്ള അഹ്‌ലൻ എന്ന കുഴിമന്തിക്കടയാണ് പോലീസുകാരന്റെ രോഷത്തിന് ഇരയായത്.
ഈ പോലീസുകാരൻ ഇവിടെ നിന്നും കുഴിമന്തി കഴിച്ചിരുന്നുവെന്നും ഭക്ഷ്യവിഷബാധ ഉണ്ടായെന്നു മായിരുന്നു പോലീസുകാരന്റെ ആരോപണം.
അരിശം മൂത്ത് ആക്രമണത്തിനെത്തിത്തിയ പോലീസുകാരന്റെ കൈയിൽ ആയുധം ഉണ്ടായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
ജോസഫ് എന്നു പേരുള്ള ഈ പോലീസുകാരനെ സൗത്ത് പൊലീസ് പിന്നീട് കസ്റ്റഡിയിലെടുക്കുകയുണ്ടായി.