വിജിലൻസിന്റെ ഓപ്പറേഷൻ മിഡ്നൈറ്റിൽ കുടുങ്ങി പൊലീസുകാർ

വിവിധ സ്ഥലങ്ങളിൽ വിജിലൻസിന്റെ ഓപ്പറേഷൻ മിഡ്നൈറ്റിൽ കുടുങ്ങി എസ്.ഐ അടക്കം പൊലീസുകാർ. മണ്ണാർക്കാട് ഹൈവേ സ്ക്വാഡ് സംഘത്തിൽ നിന്ന് പിടികൂടിയത് 2850 രൂപ.പെരുമ്പാവൂരിൽ കൺട്രോൾ റൂം വാഹനത്തിലെ ഉദ്യോഗസ്‌ഥരിൽ നിന്ന് 2000 രൂപ പിടികൂടി. ഡ്രൈവർ സീറ്റിനടിയിലായിരുന്നു പൊലീസുകാർ പണം ഒളിപ്പിച്ചത് . മദ്യലഹരിയിലായിരുന്നു മുവാറ്റുപുഴ ഫ്ലയിങ് സ്ക്വാഡിലെ സി.പി.ഒയും പിടിയിൽ. എസ്.ഐയും എ.എസ്.ഐമാരുമടക്കം ഒൻപത് പേർ പിടിയിലായി. തൃശൂർ, എറണാകുളം, പാലക്കാട് ജില്ലകളിൽ എസ്‌പി എസ്. ശശിധരന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. അറുപതിലേറെ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു

Leave a Reply

spot_img

Related articles

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; ആറ് പേര്‍ക്ക് പരിക്ക്

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; അവസാന ലാപ്പിൽ വെടിപ്പുരയ്ക്ക് തീപിടിച്ചു, ആറ് പേര്‍ക്ക് പരിക്ക്.കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെയാണ് അപകടം ഉണ്ടായത്.ആറ് പേര്‍ക്ക് പരിക്കെന്ന് പ്രാഥമിക...

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു.താമരശ്ശേരി വെളിമണ്ണ യു പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ആലത്തുകാവില്‍ മുഹമ്മദ് ഫസീഹ് ആണ് മരിച്ചത്. ഒമ്ബതു വയസായിരുന്നു....

തമിഴ്നാട് ചിറ്റാർ അണക്കെട്ടില്‍ മലയാളി യുവാവ് മുങ്ങിമരിച്ചു

വിനോദയാത്രയ്ക്കായി തമിഴ്നാട് ചിറ്റാർ അണക്കെട്ടിലെത്തിയ മലയാളി യുവാവ് മുങ്ങിമരിച്ചു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി അഭിനേഷ് ആണ് മരിച്ചത്.അണക്കെട്ടില്‍ കുളിയ്ക്കുന്നതിനിടെയായിരുന്നു അപകടം.തിരുവനന്തപ്പുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് വിനോദയാത്രയ്ക്ക്...

നവീൻ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹർജി സുപ്രീംകോടതി തള്ളി

കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹർജി സുപ്രീംകോടതി തള്ളി.എല്ലാ കേസുകളും സിബിഐയ്ക്ക് വിടേണ്ടതില്ലെന്ന് സുപ്രീം...