വടകരയിലേത് രാഷ്ട്രീയ വിജയം, നന്ദി പറഞ്ഞ് ഷാഫി പറമ്പിൽ

നൂറു ശതമാനം രാഷ്ട്രീയ ബോധമുള്ള ഒരു ജനതയുടെ രാഷ്ട്രീയ വിജയമാണ് വടകരയിലേതെന്ന് ഷാഫി പറമ്പിൽ.

തൻ്റെ വിജയത്തിന്റെ പരിപൂർണ്ണമായ ക്രെഡിറ്റും വടകരയിലെ ഈ ജനങ്ങൾക്ക് തന്നെയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

വടകരയിൽ ജയിച്ചു വരാൻ പറഞ്ഞാണ് തന്നെ പാലക്കാട്ടെ ജനങ്ങൾ ഇങ്ങോട്ട് വിട്ടത്.

അതുകൊണ്ടുതന്നെ പാലക്കാട് ഉപതിരഞ്ഞെടുപ്പ് വരും. ഐക്യ ജനാധിപത്യ മുന്നണി ഏറ്റവും ഉചിതമായ ഒരു തീരുമാനം ഈ വിഷയത്തിൽ സ്വീകരിക്കും.

വടകരയിലെ ജനാധിപത്യ മതേതര വിശ്വാസികളുടെ മനസ് പോലെ തന്നെ പാലക്കാട്ടെ ജനങ്ങളും ഉപതെരഞ്ഞെടുപ്പിലും പ്രതികരിക്കുമെന്നും ജനങ്ങൾക്ക് ഷാഫി പറഞ്ഞു.

ബിജെപിയുടെ അഹങ്കാരത്തിന് കൊടുത്ത മറുപടിയാണ് ഇന്ത്യ മുന്നണിയുടെ മികച്ച പ്രകടനമെന്നും ഷാഫി പ്രതികരിച്ചു.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് സ്ഥാനാർത്ഥി നിർണയം ആദ്യം നടന്ന മണ്ഡലമായി വട്ടിയൂർക്കാവ്

സംസ്ഥാനത്ത് സ്ഥാനാർത്ഥി നിർണയം ആദ്യം നടന്ന മണ്ഡലമായി വട്ടിയൂർക്കാവ്.കോണ്‍ഗ്രസില്‍ നിന്ന് കെ മുരളീധരനും, എല്‍ഡിഎഫില്‍ നിന്ന് സിറ്റിംഗ് എംഎല്‍എ വി കെ പ്രശാന്തും, ബി...

വി ഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത്

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത്.വൈകിട്ട് അഞ്ചിന് പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം ലോക്‌സഭാ...

പിണറായി വിജയന്‍ ഉള്‍പ്പെടെ 10 മന്ത്രിമാരെ അവരവരുടെ മണ്ഡലങ്ങളില്‍ വീണ്ടും മത്സരിപ്പിക്കാന്‍ പാർട്ടി തീരുമാനം

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ 10 മന്ത്രിമാരെയും അവരവരുടെ മണ്ഡലങ്ങളില്‍ വീണ്ടും മത്സരിപ്പിക്കാന്‍ പാർട്ടി തീരുമാനം.സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച്‌...

ബിഹാറിൽ ആദ്യമായി ബി.ജെ.പി മുഖ്യമന്ത്രി വരാൻ വഴിയൊരുങ്ങി

ബിഹാറിൽ ആദ്യമായി ബി.ജെ.പി മുഖ്യമന്ത്രി വരാൻ വഴിയൊരുങ്ങി.ബിഹാർ മുഖ്യമന്ത്രി പദത്തില്‍ തുടർന്ന നിതീഷ് കുമാർ പടിയിറങ്ങുന്നു.നിതീഷിന്റെ മകൻ നിഷാന്തിന് ഉപമുഖ്യമന്ത്രി പദം നല്‍കും.ആരോഗ്യ പ്രശ്‌നങ്ങളുള്ള...