കൊണ്ടു നടന്നതും നീയേ ചാപ്പ കൊണ്ടുപോയി കൊല്ലിച്ചതും നീയേ ചാപ്പ; പ്രതികരണവുമായി വിഡി സതീശൻ

മുഖ്യമന്ത്രി പറഞ്ഞിട്ടാണ് ജയരാജൻ ജാവദേക്കറെ കണ്ടത് എന്നും ജയരാജനെ മുഖ്യമന്ത്രി ഒറ്റിയെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

കൊണ്ടു നടന്നതും നീയേ ചാപ്പ കൊണ്ടുപോയി കൊല്ലിച്ചതും നീയേ ചാപ്പ എന്ന സ്ഥിതിയാണെന്നും വിഡി സതീശൻ പറഞ്ഞു. ഇപി ജയരാജൻ ജാവദേക്കറുമായി കൂടിക്കാഴ്ച്ച നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണവുമായി വിഡി സതീശൻ രം​ഗത്തെത്തിയത്.

സിപിഎം ജീർണത ബാധിച്ച പാർട്ടിയായി മാറിയോ?. ഇപി- ജാവദേക്കർ കൂടിക്കാഴ്ച്ച എന്തിന്?.രാഷ്ട്രീയമോ ബിസിനസോ ?. കരുവന്നൂർ അന്വേഷണം കടുപ്പിച്ചത് വോട്ടിനായാണ്.

ഇപ്പോൾ അറസ്റ്റ് എന്ന് ഭീഷണിപ്പെടുത്തി പൊളിറ്റിക്കൽ ഡീലുണ്ടാക്കി. മുഖ്യമന്ത്രി എന്താണ് പ്രകാശ് ജാവദേക്കറുമായി സംസാരിച്ചത് ?.സി.പി.എം നേതൃത്വം മറുപടി പറയണമെന്നും സതീശൻ പറഞ്ഞു.

ഇ.പി.ജയരാജനെതിരെ ഏതു വരെ സിപിഎമ്മിന് പോകാൻ കഴിയുമെന്ന് സംശയമുണ്ട്. പിണറായിക്ക് എല്ലാം അറിയാമെന്നും സതീശൻ പറഞ്ഞു. സംസ്ഥാനത്ത് ഇത്ര മോശമായ തെരെഞ്ഞെടുപ്പ് ഉണ്ടായിട്ടില്ല.

വോട്ടിംഗ് മെഷീൻ വ്യാപകമായി കേടായി. തെരെഞ്ഞെടുപ്പിൽ ഇതനുസരിച്ച് സമയം നീട്ടി നൽകിയില്ല. വിശദമായ അന്വേഷണം വേണം. ആർക്കും ഉത്തരവാദിത്വമില്ലാത്ത അവസ്ഥ ഉണ്ടായെന്നും സതീശൻ പറഞ്ഞു.

Leave a Reply

spot_img

Related articles

എന്‍ഡിഎയുടെ നേതൃയോഗം ഇന്ന് ചേര്‍ത്തലയിൽ

എന്‍ഡിഎയുടെ നേതൃയോഗം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ചേര്‍ത്തലയിൽ.രാജീവ് ചന്ദ്രശേഖരൻ ബി ജെ പി അധ്യക്ഷനായ ശേഷമുള്ള ആദ്യ യോഗമാണിത്.എന്‍ഡിഎ സംസ്ഥാന കണ്‍വീനറും ബിഡിജെഎസ് അധ്യക്ഷനുമായ...

സിപിഎമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടികോണ്‍ഗ്രസ്; മധുരയില്‍ കൊടി ഉയര്‍ന്നു

സിപിഎമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടികോണ്‍ഗ്രസിന് തുടക്കമിട്ടുകൊണ്ട് മധുരയില്‍ കൊടി ഉയര്‍ന്നു. മുതിര്‍ന്ന നേതാവ് ബിമന്‍ ബസു ചെങ്കൊടി ഉയര്‍ത്തി. സമ്മേളനത്തില്‍ 800 ലധികം പ്രതിനിധികളാണ് പങ്കെടുക്കുന്നത്....

സി പി എം 24ാം പാർട്ടി കോണ്‍ഗ്രസ്സിന് മധുരയില്‍ ഇന്ന് തുടക്കം

സി പി എം 24ാം പാർട്ടി കോണ്‍ഗ്രസ്സിന് തമിഴ്നാട്ടിലെ മധുരയില്‍ ഇന്ന് തുടക്കമാകും.രാവിലെ മുതിർന്ന നേതാവ് ബിമൻ ബസു പതാക ഉയർത്തും.10.30ന് കോടിയേരി ബാലകൃഷ്ണൻ...

കേരളത്തില്‍ നിന്നും ദേശീയ കൗണ്‍സിലിലേക്ക് മുപ്പതു പേരെ പ്രഖ്യാപിച്ച്‌ ബിജെപി

കേരളത്തില്‍ നിന്നും ദേശീയ കൗണ്‍സിലിലേക്ക് മുപ്പതു പേരെ പ്രഖ്യാപിച്ച്‌ ബിജെപി.സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പിനൊപ്പം ദേശീയ കൗണ്‍സിലിലേക്കും നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചിരുന്നു. മുപ്പതുപേരാണ് പത്രിക നല്‍കിയതെന്നും...