102 ലോക്‌സഭാ മണ്ഡലങ്ങളില്‍ ഇന്ന് വോട്ടെടുപ്പ്

തമിഴ്നാട് അടക്കം 21 സംസ്ഥാനങ്ങളിലെ 102 ലോക്‌സഭാ മണ്ഡലങ്ങളില്‍ ഇന്ന് വോട്ടെടുപ്പ്. 60 അംഗ അരുണാചല്‍ പ്രദേശ് നിയമസഭയിലേക്കും 32 അംഗ സിക്കിം നിയമസഭയിലേക്കുമുള്ള വോട്ടിംഗും ഇന്നാണ്.

രാജ്യത്ത് ഏഴു ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പില്‍ എൻ.ഡി.എ, ‘ഇന്ത്യാ’ മുന്നണികള്‍ക്ക്
തുല്യശക്തിയുള്ള മേഖലകളിലാണ് ഇന്ന് വോട്ടെടുപ്പ്. അതിനാല്‍ വരുംഘട്ടങ്ങളിലെ വോട്ടെടുപ്പിനെ സ്വാധീനിക്കാൻ ആദ്യഘട്ടത്തിനാകും.2019ല്‍ ഈ മേഖലകളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പി നേതൃത്വം നല്‍കുന്ന എൻ.ഡി.എ 51 സീറ്റുകളും, ഇപ്പോഴത്തെ ‘ഇന്ത്യാ’ മുന്നണിക്ക് കീഴിലുള്ള പാർട്ടികള്‍ 48 സീറ്റുകളും നേടിയിരുന്നു.

ഇന്ന് വോട്ടെടുപ്പ് നടക്കുന്ന സീറ്റുകളുടെ എണ്ണം:

തമിഴ്‌നാട്- 39, രാജസ്ഥാൻ-12, ഉത്തർപ്രദേശ്-8, മദ്ധ്യപ്രദേശ്-6, ഉത്തരാഖണ്ഡ്, അസം, മഹാരാഷ്ട്ര- 5 വീതം, ബിഹാർ-4, പശ്ചിമ ബംഗാള്‍-3, അരുണാചല്‍, മണിപ്പൂർ, മേഘാലയ-2 വീതം, ഛത്തീസ്ഗഡ്, മിസോറാം, നാഗാലാൻഡ്, സിക്കിം, ത്രിപുര, ജമ്മു കാശ്‌മീർ, ലക്ഷദ്വീപ്, പുതുച്ചേരി, ആൻഡമാൻ നിക്കോബാർ- ഒരു സീറ്റ് വീതം.16.63 കോടി വോട്ടർമാർ,1625 സ്ഥാനാർത്ഥികൾ
acvnews
400ലധികം സീറ്റുകള്‍ ലക്ഷ്യമിടുന്ന ബി.ജെ.പിക്ക് ആദ്യഘട്ടത്തില്‍ പരമാവധി സീറ്റുകള്‍ നേടേണ്ടതുണ്ട്. ബി.ജെ.പിയുടെ മുഖ്യ പ്രചാരകനായ പ്രധാനമന്ത്രി നരേന്ദ്രമോദി വികസന ഗ്യാരന്റിയുമായി രാജ്യമെമ്ബാടും റാലികളും റോഡ് ഷോകളും നടത്തി. രാമക്ഷേത്രമടക്കം വിഷയമാക്കി.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റടക്കം ചൂണ്ടിക്കാട്ടി ഇ.ഡി ഉള്‍പ്പെടെ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതായിരുന്നു പ്രതിപക്ഷത്തിന്റെ മുഖ്യ പ്രചാരണ വിഷയം. തൊഴിലില്ലായ്‌മ, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളുമുയർത്തി. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, മല്ലികാർജ്ജുന ഖാർഗെ തുടങ്ങിയവർ നിരവധി യോഗങ്ങളില്‍ പങ്കെടുത്തു.

Leave a Reply

spot_img

Related articles

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും. നിലമ്പൂര്‍ ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നിരിക്കെ അതിന്റെ ഒരുക്കങ്ങള്‍ ചര്‍ച്ചയാകും. സ്ഥാനാര്‍ഥിയെ സംബന്ധിച്ചും പ്രാഥമിക...

മാവേലിക്കര നഗരസഭ ചെയർമാനായി വീണ്ടും കോൺഗ്രസ് അംഗം തിരഞ്ഞെടുക്കപ്പെട്ടു

മാവേലിക്കര നഗരസഭ ചെയർമാനായി വീണ്ടും കോൺഗ്രസ് അംഗം തിരഞ്ഞെടുക്കപ്പെട്ടു.ഇടത് അംഗത്തിന്റെ പിന്തുണയോടെയാണ് കോൺഗ്രസിന് സ്വന്തം ചെയർമാനെ വിജയിപ്പിക്കാൻ കഴിഞ്ഞത്.ഡിസിസി ജനറൽ സെക്രട്ടറി നൈനാൻ സി...

മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി എൻ ഡി എ സഖ്യം വിട്ടു

മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി (ആർ എൽ ജെ പി) എൻ ഡി എ...

കെ കെ രാഗേഷ് കണ്ണൂർ ജില്ലാ സെക്രട്ടറി

കെ കെ രാഗേഷിനെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു.മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കയുടെ നേതൃത്വത്തിൽ നടന്ന ജില്ലാ കമ്മിറ്റിയോഗത്തിലാന് തീരുമാനം.മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി...