കോണ്‍ഗ്രസുകാര്‍ ബിജെപിക്ക് വോട്ട് മറിച്ചു

പൊന്നാനിയില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയോടുള്ള താത്പര്യകുറവ് മൂലം ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ ബിജെപിക്ക് വോട്ട് മറിച്ചെന്ന ആരോപണവുമായി സിപിഎം.

ഇകെ വിഭാഗത്തിന്‍റെ സഹായം ഇടതു മുന്നണിക്ക് ലഭിച്ചതായും സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് പറഞ്ഞു.

പാര്‍ട്ടി വോട്ടുകള്‍ ചോര്‍ന്നത് മറച്ചു വെക്കാനുള്ള തന്ത്രമാണ് സിപിഎം ആരോപണമെന്ന മറുപടിയുമായി ലീഗും കോണ്‍ഗ്രസും രംഗത്തെത്തി.

പ്രചാരണ കാലത്തു തുടങ്ങിയ പോര് പോളിംങിനു ശേഷവും അതേ ഊര്‍ജ്ജത്തില്‍ തുടരുകയാണ് പൊന്നാനിയില്‍.

പൊന്നാനിയിലെ പോളിംഗ് കുറയാനുള്ള കാരണങ്ങളിലൊന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിഷ്ക്രിയമായതാണെന്ന ആരോപണമാണ് സിപിഎം ഉയര്‍ത്തുന്നത്.

ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ ബിജെപിക്ക് വോട്ട് ചെയ്തു. കോണ്‍ഗ്രസ് സ്വാധീന മേഖലകളില്‍ പോളിംങ് കുത്തനെ കുറഞ്ഞു.

യുഡിഎഫ് സ്ഥാനാര്‍ത്ഥി അബ്ദു സമദ് സമദാനിയോടുള്ള കോണ്‍ഗ്രസുകാരുടെ താത്പര്യകുറവാണ് ഇതിനു കാരണമെന്നും സിപിഎം ആരോപിക്കുന്നു.

ലീഗുമായുള്ള പ്രശ്നങ്ങള്‍ മൂലം ഇ കെ വിഭാഗം സമസ്തയിലെ ഒരു വിഭാഗം കാര്യമായി സഹായിച്ചെന്നും സിപിഎം നേതൃത്വം പറയുന്നു.

എന്നാല്‍ കനത്ത തോല്‍വി മുന്നില്‍ കണ്ട് സിപിഎം നടത്തുന്ന പ്രചാര വേലയാണിതെന്ന മറുപടിയാണ് കോണ്‍ഗ്രസും മുസ്ലീം ലീഗും നല്‍കുന്നത്.

തവനൂര്‍, പൊന്നാനി നിയമസഭാ മണ്ഡലങ്ങളിലെ സിപിഎം കേന്ദ്രങ്ങളില്‍ പോലും പോളിംങ് ശതമാനം കുറഞ്ഞത് ഇടത് സ്ഥാനാര്‍ത്ഥിയോടുള്ള താത്പര്യക്കുറവ് മൂലമാണെന്ന വാദം യുഡിഎഫും നിരത്തുന്നുണ്ട്.

Leave a Reply

spot_img

Related articles

തൃശ്ശൂരിലെ ഡീല്‍ പാലക്കാടും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കെ മുരളീധരൻ

തൃശ്ശൂരില്‍ പൂരം കലക്കിയ ബി.ജെ.പിയുടെയും സി.പി.എമ്മിൻ്റെയും ഡീല്‍ പാലക്കാടും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. അതാണ് സരിന് സി.പി.എം. ചിഹ്നം കൊടുക്കാത്തതെന്നും ആളുകള്‍ക്ക്...

സരിൻ പോയത് കൊണ്ട് കോണ്‍ഗ്രസിന് ഒരു നഷ്ടവുമില്ല ;കെ.സുധാകരൻ

സരിൻ പോയത് കൊണ്ട് കോണ്‍ഗ്രസിന് ഒരു പ്രാണി പോയ നഷ്ടം പോലുമുണ്ടാകില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. സരിന്റെ സ്ഥാനാർഥിത്വം പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വെല്ലുവിളിയാകുമോ...

ബിജെപിയുടെ സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്; പാലക്കാട് സി കൃഷ്ണകുമാർ തന്നെ എന്ന് സൂചന

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പാർട്ടി ജനറല്‍ സെക്രട്ടറിയും ലോക്സഭ തിരഞ്ഞെടുപ്പില്‍ പാലക്കാട് നിന്നുള്ള സ്ഥാനാർത്ഥിയുമായിരുന്ന സി കൃഷ്ണകുമാർ മത്സര രംഗത്ത് എത്തുമെന്നാണ് ഒടുവിലത്തെ വിവരം. സംസ്ഥാന...

23 ന് പ്രിയങ്ക ഗാന്ധി വയനാട്ടില്‍; പത്തുദിവസം മണ്ഡലത്തില്‍ പര്യടനം

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി ഈ മാസം 23 ന് പത്രിക സമര്‍പ്പിക്കും.23 മുതല്‍ പത്ത് ദിവസം മണ്ഡലത്തില്‍ പര്യടനം...