സ്വർഗം


അജു വർഗീസ്,ജോണി ആന്റണി,അനന്യ, മഞ്ജു പിള്ള എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി “ഒരു സെക്കന്റ് ക്ലാസ് യാത്ര ” എന്ന ചിത്രത്തിനു ശേഷം
റെജീസ് ആന്റണി സംവിധാനം ചെയ്യുന്ന
” സ്വർഗം ” എന്ന സിനിമയുടെ പൂജ കർമ്മം
എറണാകുളം
പാലാരിവട്ടം ലിറ്റിൽ ഫ്ളവർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.
മുഖ്യാതിഥികളായ
തലശ്ശേരി ബിഷപ്പ് അഭിവന്ദ്യ ജോസഫ് പാംബ്ളാനി തിരുമേനി, മാണി സി കാപ്പൻ എം എൽ എ എന്നിവർ
ഭദ്രദീപം തെളിയിച്ച് ചടങ്ങിനു തുടക്കം കുറിച്ചു.

തുടർന്ന് ഇരുവരും ചേർന്ന്
” സ്വർഗം “എന്ന് ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് നിർവ്വഹിച്ചു.


ചലച്ചിത്ര രംഗത്തെ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
വിനീത് തട്ടിൽ,അഭിരാം രാധാകൃഷ്ണൻ, സജിൻ ചെറുകയിൽ, ഉണ്ണിരാജാ, രഞ്ജിത്ത് കങ്കോൽ, കുടശ്ശനാട് കനകം തുടങ്ങിയവരാണ് മറ്റു താരങ്ങൾ. പുതുമുഖങ്ങളായ സൂര്യാ,മഞ്ചാടി ജോബി, ശ്രീറാം, ദേവാജ്ഞന എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസ്സി കെ. ഫെർണാണ്ടസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ
ഛായാഗ്രഹണം
എസ് ശരവണൻ നിർവ്വഹിക്കുന്നു.
സന്തോഷ് വർമ്മ, എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ,
ബേബി ജോൺ കലയന്താനി എന്നിവരുടെ വരികൾക്ക് മോഹൻ സിത്താര
സംഗീതം പകരുന്നു.
റെജീസ് ആന്റെണി,റോസ് ആന്റെണി എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.
എഡിറ്റിംഗ്-ഡോൺ മാക്സ്.
കഥ-ലിസ്സി.കെ.ഫെർണാണ്ടസ്,ജിനി ജോൺ.
കലാ സംവിധാനം- അപ്പുണ്ണി സാജൻ,
മേക്കപ്പ്-പാണ്ഡ്യൻ,
കോസ്റ്റ്യും ഡിസൈൻ- റോസ് ആൻ്റണി.
അസ്സോസ്റ്റിയേറ്റ് ഡയറക്ടർ- റെജിലേഷ്,
ആൻ്റോസ് മാണി,
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- ബാബുരാജ് മനിശ്ശേരി.
പ്രൊഡക്ഷൻ കൺട്രോളർ- തോബിയാസ്,സ്റ്റിൽസ്-ജിജേഷ് വാടി, പോസ്റ്റർ ഡിസൈൻ-അനന്തു.
ഈരാറ്റുപേട്ട,പാലാ എന്നിവിടങ്ങളിലായി ‘സ്വർഗ’ ത്തിന്റെ
ചിത്രീകരണം പൂർത്തിയാകും.
പി ആർ ഒ-എ എസ് ദിനേശ്.

Leave a Reply

spot_img

Related articles

മോഹൻലാലിന് ഇന്ന് 65ാം പിറന്നാൾ

നടന വിസ്മയം മോഹൻലാലിന് ഇന്ന് അറുപത്തിഅഞ്ചാം പിറന്നാള്‍. രേവതി നക്ഷത്രത്തിൽ പിറന്ന സൂര്യ പുത്രന് ഒരായിരം പിറന്നാള്‍ ആശംസളുമായി ആരാധകർ.മലയാളികളുടെ ഇടയിലേക്ക് രാജാവിന്റെ മകനായി...

സിനിമാ മേഖലയിലെ പ്രതിസന്ധി; വീണ്ടും സർക്കാരിനെ സമീപിച്ച്‌ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

സിനിമാ മേഖലയിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് വീണ്ടും സംസ്ഥാന സർക്കാരിനെ സമീപിച്ച്‌ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് സംഘടന കത്തു നല്‍കി. സർക്കാരുമായുള്ള യോഗം കഴിഞ്ഞ്...

മലയാള സിനിമാപ്രവർത്തകരുടെ സംഘം പാക് അതിർത്തിയിൽ കുടുങ്ങി

മലയാള സിനിമാപ്രവർത്തകരുടെ സംഘം പാക് അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്നു.150 പേരുടെ സംഘം ജയ്സൽമറിലാണ് കുടുങ്ങിക്കിടക്കുന്നത്.ആക്രമണം നേരിട്ട സൈനിക ക്യാമ്പിനടുത്താണ് സംഘമുള്ളത്.‘ഹാഫ്’ എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗിനായി പോയവരാണ്...

സിനിമാ സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു

പ്രശസ്ത സിനിമാ സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കരൾ രോഗത്തെത്തുടർന്ന് കുറച്ചുനാളായി ഗുരുതരാവസ്ഥയിൽ ആയിരുന്നു.വ്യാഴാഴ്ച രാത്രിയോടെയായിരുന്നു മരണം സംഭവിച്ചത്. നടന്‍ കിഷോര്‍ സത്യയാണ്...