സിദ്ധാർത്ഥന്റെ മരണത്തിൽ പ്രധാന പ്രതി പിടിയിൽ.
പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ പ്രധാന പ്രതി സിൻജോ ജോൺസൺ അറസ്റ്റിൽ.
കൊല്ലം കരുനാഗപ്പള്ളിയിൽ ബന്ധുവിന്റെ വീട്ടിൽ നിന്നാണ് സിൻജോയെ പിടികൂടിയത്.
ഇന്ന് പുലർച്ചെ സിൻജോ ജോൺസൻ്റെ ബന്ധുവിൻ്റെ വീട്ടിൽ നിന്നുമാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
സിദ്ധാർത്ഥനെ ക്രൂരമായി മർദിച്ചകാര്യം പുറത്തറിയാതിരിക്കാൻ സിൻജോ ജോൺസൻ ഭീഷണിപ്പെടുത്തിയിരുന്നു.