ആറന്മുളയിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിൻ വർക്കിക്കെതിരെ പോസ്റ്റർ പതിച്ചതിൽ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഒരു സ്ഥാനാർത്ഥിയെയും ഇതുവരെ തീരുമാനിച്ചിട്ടില്ല എന്നും അങ്ങനെ തീരുമാനിക്കുന്നതിന് മുമ്പുള്ള ഇത്തരം വികാരപ്രകടനങ്ങൾ ഒഴിവാക്കണമെന്നും കെ.സി വേണുഗോപാൽ നിർദേശിച്ചു.ഈ തെരഞ്ഞെടുപ്പ് കോൺഗ്രസിന് ജയിക്കാൻ വേണ്ടിയുള്ളതാണ്. ജനങ്ങൾ യുഡിഎഫിനെ വിജയിപ്പിക്കാൻ തയ്യാറായി നിൽക്കുകയാണ്.അതിന്റെ സ്പിരിറ്റ് കളയുന്ന ഒരു സമീപനവും ആരിൽനിന്നും ഉണ്ടാകാൻ പാടില്ല എന്നും എല്ലാ തലങ്ങളിലും ചർച്ച നടത്തിയാകും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക എന്നും കെ.സി പറഞ്ഞു.
യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്നും കെ.സി വേണുഗോപാൽ പ്രതീക്ഷ പങ്കുവെച്ചു. സ്ഥാനാർത്ഥികളെ തീരുമാനിക്കുമ്പോൾ വിജയസാധ്യത മാത്രമാണ് പരിഗണിക്കുക.എംപിമാർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ തീരുമാനം ആയില്ല എന്നും കെ.സി വേണുഗോപാൽ പറഞ്ഞു.’പുതുയുഗ യാത്ര’ വലിയ ആവേശമായി മാറിയെന്നും കെ.സി കൂട്ടിച്ചേർത്തു.സിപിഐഎമ്മുമായി പിണങ്ങിനിൽക്കുന . സുധാകരനുമായി തങ്ങൾ ചർച്ച നടത്തിയിട്ടില്ല എന്നും അദ്ദേഹം ഇപ്പോഴും സിപിഐഎമ്മിൽ ഉറച്ചുനിൽക്കുകയാണ് എന്നും കെ.സി വേണുഗോപാൽ വ്യക്തമാക്കി.

