ബെംഗളൂരുവിൽ മനുഷ്യച്ചങ്ങല സംഘടിപ്പിക്കുമെന്ന് CJP യുടെ പേരിൽ പോസ്റ്റർ

ബെംഗളൂരുവിൽ മനുഷ്യച്ചങ്ങല സംഘടിപ്പിക്കുമെന്ന് കോക്രോച്ച്‌ ജനതാ പാർട്ടിയുടെ പേരിൽ പോസ്റ്റർ.മേയ് 24ന് ടൗൺ ഹാൾ പരിസരത്ത് സമാധാനത്തോടെയുള്ള മനുഷ്യച്ചങ്ങല നടത്തുമെന്നാണ് കോക്രോച്ച്‌ ജനതാ പാർട്ടി കർണാടക എന്ന പേരിൽ പ്രചരിക്കുന്ന നോട്ടീസിൽ പറയുന്നത്.

പാറ്റകളുടെ ശക്തി ഓൺലൈനിൽ മാത്രമല്ലെന്നും തെരുവുകളിലുമുണ്ടെന്നും പോസ്റ്ററിൻ പറയുന്നു. തൊഴിലില്ലാത്ത യുവാക്കളെ പാറ്റകളോടു താരതമ്യപ്പെടുത്തിയ ചീഫ് ജസ്റ്റീസിന്റെ പരാമർശത്തെ പരിഹസിക്കാൻ തുടങ്ങിയ ‘കോക്രോച്ച്‌ ജനതാ പാർട്ടി’ (സിജെപി) ഡിജിറ്റല്‍ വിപ്ലവമായി മാറിയിരുന്നു.അഞ്ച് ദിവസംകൊണ്ട് ഇൻസ്റ്റഗ്രമില്‍ 1.85 കോടി ഫോളോവർമാരെ നേടി ബിജെപിയുടേയും കോണ്‍ഗ്രസിന്റെയും ഔദ്യോഗിക പേജുകളെ സിജെപി മറികടന്നു. പുണെ സ്വദേശി അഭിജീത് ദീപ്കെ(30)യാണ് എക്സില്‍ ‘കോക്രോച്ച്‌ ജനതാ പാർട്ടി’ പേജ് തുടങ്ങിയത്.എന്നാൽ പരിപാടിയിൽ പങ്കെടുക്കുന്നതിനെതിരെ പോലീസ് മുന്നറിയിപ്പ് നല്കി. പരിപാടി നടത്താൻ വ്യക്തിയോ സംഘടനയോ രാഷ്ട്രീയ പാർട്ടിയോ അനുമതി തേടി അപേക്ഷ സമർപ്പിച്ചിട്ടില്ലെന്നും വേദി ഉപയോഗിക്കുന്നതിന് അനുമതി നല്കിയിട്ടില്ലെന്നും പോലീസ് പറഞ്ഞു.

Leave a Reply

spot_img

Related articles

ഡല്‍ഹി ജന്തർമന്ദിറില്‍ നടന്ന സമരത്തിനിടെ വിദ്യാർഥിയുടെ പിതാവിനെ മർദിച്ച സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് സിജെപി നേതാക്കളുടെ പ്രതിഷേധ മാർച്ച്‌

ഡല്‍ഹി ജന്തർമന്ദിറില്‍ നടന്ന സമരത്തിനിടെ വിദ്യാർഥിയുടെ പിതാവിനെ ക്രൂരമായി മർദിച്ച സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് പാർലമെന്റ് സ്ട്രീറ്റ് പൊലിസ് സ്റ്റേഷനിലേക്ക് സിജെപി നേതാക്കളുടെ...

ബഹിരാകാശത്ത് വീണ്ടും ഇന്ത്യയുടെ കുതിപ്പ്;  അത്യാധുനിക ഭൗമ നിരീക്ഷണ ഉപഗ്രഹം വിക്ഷേപിച്ചു

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍നിന്ന് ജിഎസ്‌എല്‍വി എഫ് -17 വിക്ഷേപിച്ചു.ദൗത്യം വിജയിച്ചതോടെ വലിയൊരു തിരിച്ചുവരവാണ് ഐഎസ്‌ആർഒ നടത്തിയത്. നീണ്ട എട്ട്...

സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്നും നാളെയുമായി ഡൽഹിയിൽ

ഡൽഹിയിൽ സിപിഎം പോളിറ്റ് ബ്യൂറോ (പിബി) യോഗം ഇന്നും നാളെയുമായി ചേരുന്നു. കേരളത്തിൽ വിശാല സംസ്ഥാന സമിതി യോഗം ചേരാനിരിക്കെയാണ് പിബി യോഗം ചേർന്നിരിക്കുന്നത്....

പൊതുപദവികളിൽ 25 വർഷം പൂർത്തിയാക്കി മോദി; രാജ്യവ്യാപക ക്യാമ്പയിനുമായി ബി.ജെ.പി

പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുപദവികളിൽ കാൽനൂറ്റാണ്ട് പൂർത്തിയാക്കുന്നതിന്റെ ഭാഗമായി 'ആശിർവാദ് കാ ദിയ' എന്ന പേരിൽ രാജ്യവ്യാപകമായി വിപുലമായ ക്യാമ്പയിൻ സംഘടിപ്പിക്കാൻ ബി.ജെ.പി. തീരുമാനിച്ചു.ഗുജറാത്ത്...