പനമ്പിള്ളി നഗറിലെ നവജാത ശിശുവിൻ്റെ പോസ്റ്റുമോർട്ടം റിപോർട്ട് പുറത്ത്

കൊച്ചി : നടുറോഡിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്.

തലയോട്ടിക്കുണ്ടായ പരുക്കാണ് മരണകാരണമെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. കീഴ്താടിക്കും പരുക്കുണ്ട്.

മുറിക്കുള്ളിൽ വച്ചാണോ റോഡിൽ വീണതിനെ തുടർന്നാണോ മരണകാരണമായ പരുക്ക് തലയോട്ടിക്കുണ്ടായതെന്ന് പൊലീസ് പരിശോധിക്കുകയാണ്.

കുഞ്ഞിന്റെ ശരീരത്തിൽ സമ്മർദ്ദം ചെലുത്തിയെന്നും പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ പറയുന്നു.കൊലക്കുറ്റം ചുമത്തി കേസെടുത്ത അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നു രാവിലെ പ്രസവിച്ച യുവതിയെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

യുവതി ബലാത്സംഗത്തിന് ഇരയായതായി പൊലീസ് വ്യക്തമാക്കി.

അതിജീവിത ഗർഭിണിയാണെന്നതും പ്രസവിച്ചതും മാതാപിതാക്കൾ അറിഞ്ഞിട്ടില്ല എന്നും പൊലീസ് വ്യക്തമാക്കി.

യുവതിയെ പീഡിപ്പിച്ചെന്നു കരുതുന്ന ആളിനെ തിരിച്ചറിഞ്ഞെന്നും ഇയാൾ നിരീക്ഷണത്തിലാണെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു.

രാവിലെ 8.20 ഓടെയാണ് പനമ്പിള്ളി നഗറിലെ വിദ്യാനഗറിലുള്ള റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടത്.

തുടർന്നു നടത്തിയ പരിശോധനയിലാണ് സമീപത്തെ ഫ്ലാറ്റിൽനിന്നാണ് മൃതദേഹം വലിച്ചെറിഞ്ഞതെന്ന് കണ്ടെത്തിയത്.

പൊലീസ് ഫ്ലാറ്റിലെത്തി ചോദ്യം ചെയ്യുന്നതുവരെ തങ്ങളുടെ മകളാണ് ഇതു ചെയ്തത് എന്ന് മാതാപിതാക്കൾ അറിഞ്ഞിരുന്നില്ല.

ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്യലിലാണു പെൺകുട്ടി കാര്യങ്ങൾ വെളിപ്പെടുത്തിയത്.

വല്ലാത്ത നടുക്കത്തിലാണു പെൺകുട്ടിയെന്നും കൂടുതൽ ചോദ്യം ചെയ്യലിനുശേഷമേ പൂർണമായ കാര്യങ്ങൾ വ്യക്തമാകൂ എന്നും പൊലീസ് വ്യക്തമാക്കി.

Leave a Reply

spot_img

Related articles

കാർ മരത്തിലിടിച്ച് യുവാവിന് ദാരുണാന്ത്യം

കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് പ്രവാസിയായ യുവാവിന് ദാരുണാന്ത്യം. നൂറനാട് എരുമക്കുഴി വിജിത്ത് ഭവനിൽ വിജിത്ത് (32) ആണ് അപകടം. ഇയാൾ സഞ്ചരിച്ചിരുന്ന കാർ പുലർച്ചെ...

നിയുക്ത കർദിനാൾ മോൺ. ജോർജ് കൂവക്കാടിന് സ്വീകരണം

കർദിനാളായി നിയുക്തനായശേഷം ആദ്യമായി ജൻമനാട്ടിലെത്തുന്ന മോൺ. ജോർജ് കൂവക്കാടിന് വിശ്വാസി സമൂഹം വരവേൽപ്പ് നൽകും. വ്യാഴാഴ്ച രാവിലെ 9 മണിക്ക് നെടുമ്പാശേരി എയർപോർട്ടിൽ എത്തിച്ചേരുന്ന മോൺ....

ഒരു മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ചു

സാമൂഹിക സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കള്‍ക്ക്‌ ഒരു മാസത്തെ പെൻഷൻ അനുവദിച്ചു.62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുക. ഈ ആഴ്‌ചയില്‍തന്നെ തുക പെൻഷൻകാരുടെ കൈകളില്‍...

യാക്കോബായ – ഓർത്തഡോക്സ് പള്ളിത്തർക്കം; സർക്കാരിനെതിരെ കോടതിയലക്ഷ്യ നടപടി

യാക്കോബായ - ഓർത്തഡോക്സ് പള്ളിത്തർക്കത്തില്‍ സംസ്ഥാന സർക്കാരിനെതിരെ കോടതിയലക്ഷ്യനടപടികള്‍ ആരംഭിച്ച്‌ ഹൈക്കോടതി. ക്രമസമാധാന പ്രശ്നം പറഞ്ഞ് പള്ളികൾ ഓർത്തഡോക്സ് സഭക്ക് കൈമാറുന്ന നടപടിയില്‍ നിന്ന് സർക്കാ‍ർ...