ഇന്ന് ഗർഭധാരണത്തിന് ശേഷം മിക്ക സ്ത്രീകളും നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് പോസ്റ്റ്‌പാർട്ടം ഡിപ്രഷൻ.
അതിയായ ദുഃഖം, കുറഞ്ഞ ഊർജം , ഉത്കണ്ഠ , കരച്ചിൽ എപ്പിസോഡുകൾ, ക്ഷോഭം, ഉറക്കത്തിലോ ഭക്ഷണക്രമത്തിലോ ഉള്ള മാറ്റങ്ങൾ എന്നിവ ഇവയുടെ ലക്ഷണങ്ങളിൽ ഉൾപ്പെടാം.
അതുപോലെ, കുഞ്ഞ് കരയുമ്പോൾ ദേഷ്യം വരിക, കുഞ്ഞിനെ ഉപദ്രവിക്കാൻ തോന്നൽ, സ്വയം അത്മഹത്യ ചെയ്യാൻ തോന്നൽ എന്നിവ ഉണ്ടാകാം.
ഗർഭധാരണത്തിന് ശേഷമുള്ള ജീവിതവുമായി പൊരുത്തപ്പെടുന്ന അമ്മയുടെ ശരീരവും മനസ്സും വികാരങ്ങളും കാര്യമായ മാറ്റങ്ങൾക്ക് വിധേയമാകുന്ന പ്രസവത്തെ തുടർന്നുള്ള കാലഘട്ടത്തെയാണ് പോസ്റ്റ്‌പാർട്ടം ഡിപ്രഷൻ എന്ന് പറയുന്നത്.
ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിലെ സ്ത്രീകളിൽ 8.9 മുതൽ 10.1% വരെയും,
താഴ്ന്ന ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ സ്ത്രീകളിൽ 17.8 മുതൽ 19.7% വരെയും പ്രസവാനന്തര വിഷാദം ബാധിക്കുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്.