തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ സെപ്റ്റംബർ 29 ന് രാത്രിയിൽ ദീർഘനേരം വൈദ്യുതി തടസം ഉണ്ടായ സംഭവത്തിൽ പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം അസി. എക്‌സിക്യൂട്ടീവ് എൻജിനിയർ ഡി.എസ്.ശ്യാംകുമാറിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്ത് ഉത്തരവായി. ഔദ്യോഗിക കൃത്യനിർവഹണത്തിൽ മനപൂർവമായ വീഴ്ചയുണ്ടായെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വീഴ്ച സംബന്ധിച്ച് വിശദ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊതുമരാമത്ത് കെട്ടിടം വിഭാഗം ചീഫ് എൻജിനിയറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.