പി.പി.ദിവ്യ ഇന്ന് ജാമ്യാപേക്ഷ നല്‍കും

എഡിഎം നവീൻ ബാബുവിന്‍റെ മരണത്തില്‍ റിമാൻഡിലായ പി.പി.ദിവ്യ ഇന്ന് ജാമ്യാപേക്ഷ നല്‍കും.തലശേരി സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കുക.

അതേസമയം, ദിവ്യയുടെ ജാമ്യപേക്ഷ എതിർക്കുമെന്ന് നവീൻ ബാബുവിന്‍റെ കുടുംബം വ്യക്തമാക്കി. ജാമ്യപേക്ഷയില്‍ നവീന്‍റെ ഭാര്യ മജ്ഞുഷ കക്ഷിചേരും.

കേസില്‍ പ്രതിയായ കണ്ണൂര്‍ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി.ദിവ്യയെ 14 ദിവസത്തേക്കാണ് കോടതി റിമാൻഡ് ചെയ്തത്. പള്ളിക്കുന്നിലെ വനിതാ ജയിലിലായിരിക്കും ദിവ്യയെ പാര്‍പ്പിക്കുക. കനത്ത പോലീസ് സുരക്ഷയോടെയാണ് ദിവ്യയെ തളിപ്പറമ്പ് മജിസ്ട്രേറ്റിന്‍റെ വീട്ടില്‍ ഹാജരാക്കിയത്.

ക്ഷണിച്ചിട്ടാണ് നവീൻ ബാബുവിന്‍റെ യാത്രയയപ്പ് യോഗത്തില്‍ എത്തിയതെന്ന ദിവ്യയുടെ വാദവും കോടതി തള്ളിക്കളഞ്ഞു. കരുതിക്കൂട്ടി വീഡിയോ ചിത്രീകരിക്കാൻ പദ്ധതിയിട്ടതും പ്രചരിപ്പിച്ചതും നവീനെ മേലുദ്യോഗസ്ഥര്‍ക്കും സഹപ്രവർത്തകർക്കും മുൻപില്‍ അപമാനിക്കാനുള്ള ഉദ്ദേശ്യത്തോടെയാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

Leave a Reply

spot_img

Related articles

പിപി ദിവ്യയ്‌ക്കെതിരെ പാർട്ടി നടപടി ഉടനുണ്ടാകില്ല

എഡിഎമ്മിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ റിമാൻഡില്‍ കഴിയുന്ന പിപി ദിവ്യയ്‌ക്കെതിരെ പാർട്ടി നടപടി ഉടനുണ്ടാകില്ല. ഇന്ന് ചേർന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് വിഷയം ചർച്ച ചെയ്‌തില്ല. നാളെ...

ആര്യാ രാജേന്ദ്രനെതിരായ കേസിൽ യദുവിൻ്റെ ഹർജി തള്ളി

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരായ കേസിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന കെഎസ്ആ‌ർടിസി ഡ്രൈവർ യദുവിൻ്റെ ഹർജി തള്ളി. സ്വാധീനത്തിന് വഴങ്ങാത്ത അന്വേഷണം നടത്തണമെന്ന് അന്വേഷണ...

ഓഫീസ് സമയത്ത് കൂട്ടായ്മകളും സാംസ്‌കാരിക പരിപാടികളും ഒഴിവാക്കണം; സര്‍ക്കാര്‍ ഉത്തരവിറക്കി

സർക്കാർ ഓഫീസുകളിൽ ഡ്യൂട്ടി സമയത്ത് വകുപ്പ് അടിസ്ഥാനത്തിലുള്ള കൂട്ടായ്മകൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തരവിറക്കി. സാംസ്‌കാരിക പരിപാടികൾക്ക് അടക്കം വിലക്കേർപ്പെടുത്തിയാണ് സർക്കാർ ഉത്തരവിറക്കിയത്. ഇക്കാര്യങ്ങൾ സ്ഥാപന മേലധികാരികൾ പ്രത്യേകം...

കണ്ണൂരിൽ പുതിയ എഡിഎം ആയി സി. പത്മചന്ദ്ര കുറുപ്പ് ചുമതലയേറ്റു

കണ്ണൂർ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് (എഡിഎം) ആയി സി. പത്മചന്ദ്ര കുറുപ്പ് (55) ചുമതലയേറ്റു. കൊല്ലം പുനലൂര്‍ സ്വദേശിയാണ്. കൊല്ലം കളക്ടറേറ്റില്‍ ലാന്‍ഡ് അക്വിസിഷന്‍ ഡെപ്യൂട്ടി...