മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന് പ്രത്യേക സ്മാരകം വേണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിര്‍ദേശം നല്‍കിയതിനെ വിമര്‍ശിച്ച് അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി ഡല്‍ഹിയിലെ എയിംസിലായിരുന്നു ഡോ. മന്‍മോഹന്‍ സിംഗിന്റെ അന്ത്യം.2020 ഓഗസ്റ്റില്‍ തന്റെ പിതാവും മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റുമായ പ്രണബ് മുഖര്‍ജി അന്തരിച്ചപ്പോള്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുശോചന യോഗം വിളിക്കാന്‍ പോലും കോണ്‍ഗ്രസ് നേതൃത്വം തയ്യാറായില്ലെന്ന് എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ ശര്‍മ്മിഷ്ഠ മുഖര്‍ജി അവകാശപ്പെട്ടു. ഈ വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വം തന്നെ തെറ്റിദ്ധരിപ്പിച്ചുവെന്നും അവര്‍ ആരോപിച്ചു.