പ്രാവിൻ കൂട് ഷാപ്പ് ചിത്രീകരണം തുടങ്ങി

സൗബിൻ ഷാഹിർ, ബേസിൽ ജോസ‌ഫ്, ചെമ്പൻ വിനോദ് എന്നിവർ പ്രധാന കഥാപാത്രങ്ങളാക്കി
നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘പ്രാവിൻ കൂട് ഷാപ്പ്’ എന്ന ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു.
അൻവർ റഷീദ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറിൽ അൻവർ റഷീദ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ചാന്ദ്‌നീ ശ്രീധരൻ,ശിവജിത് പത്മനാഭൻ,ശബരീഷ് വർമ്മ,നിയാസ് ബക്കർ, രേവതി,വിജോ അമരാവതി, രാംകുമാർ,സന്ദീപ്, (പ്രതാപൻ കെ.എസ്.
തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
‘മഞ്ഞുമ്മൽ ബോയ്‌സി’ന്റെ വൻ വലിയ വിജയത്തിനു ശേഷ൦ ഷൈജു ഖാലിദ്
ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രമാണ് ” പ്രാവിൻ കൂട് ഷാപ്പ് “.
ഡാര്‍ക്ക്‌ ഹ്യൂമര്‍ ശൈലിയിൽ ഒരുക്കുന്ന ഈ ചിത്രത്തിനു വേണ്ടി

തല്ലുമാല, ഫാലിമി, പ്രേമലു എന്നീ ചിത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയനായ വിഷ്ണു വിജയ്‌ സംഗീതം ഒരുക്കുന്നു.
ഗാനരചന-മുരി,
എഡിറ്റര്‍ – ഷഫീഖ് മുഹമ്മദ് അലി,
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-എ.ആര്‍ അന്‍സാർ,പ്രൊഡക്ഷന്‍ കണ്‍ട്രോളർ-ബിജു തോമസ്‌,പ്രൊഡക്ഷന്‍ ഡിസൈനർ,ഗോകുല്‍ ദാസ്,കോസ്റ്റ്യൂംസ്- സമീറ സനീഷ്
മേക്കപ്പ്-റോണക്സ്‌ സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-അബ്രു സൈമണ്‍,
ഓഡിയോഗ്രഫി – വിഷ്ണു ഗോവിന്ദ്
ആക്ഷൻ-കലൈ മാസ്റ്റർ, സ്റ്റില്‍സ്-രോഹിത് കെ സുരേഷ്
ഡിസൈന്‍സ് – ഏസ്തെറ്റിക്ക് കുഞ്ഞമ്മ.
ഫഹദ് ഫാസില്‍ നായകനായി ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ‘ആവേശ’ത്തിനു ശേഷം എ ആന്റ് എ എന്റര്‍ടൈന്‍മെന്റ്സ് ‘പ്രാവിന്‍ കൂട് ഷാപ്പ്’ പ്രദര്‍ശനത്തിനെത്തിക്കുന്നു.പി ആർ ഒ-എ എസ് ദിനേശ്.

Leave a Reply

spot_img

Related articles

കന്നഡ സീരിയല്‍ നടി ശോഭിത ശിവണ്ണ മരിച്ച നിലയില്‍

കന്നഡ സീരിയല്‍ നടി ശോഭിത ശിവണ്ണയെ (30) മരിച്ച നിലയില്‍ കണ്ടെത്തി.ഹെെദരാബാദില്‍ വെച്ചാണ് മരണം. ഹാസൻ സ്വദേശിനിയാണ്. കന്നഡ സീരിയലുകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ...

സിനിമ നിര്‍മ്മാതാവ് മനു പത്മനാഭന്‍ നായര്‍ അന്തരിച്ചു

ഐടി വിദഗ്‌ധനും ചലച്ചിത്ര നിർമാതാവുമായ കോട്ടയം ആനിക്കാട് പാണ്ടിപ്പള്ളിൽ (ബിത്ര) പി.മനു (51) അന്തരിച്ചു. സംസ്കാരം പിന്നീട്. പത്മനാഭന്റെയും ജാൻവിഅമ്മയുടെയും മകനാണ്. വെ ള്ളം,...

ബിഗ് ബഡ്ജറ്റ് ചിത്രം ‘സുമതി വളവ്’ ചിത്രീകരണം പാലക്കാട് ആരംഭിച്ചു

ബിഗ് ബഡ്ജറ്റ് ചിത്രം സുമതി വളവിലൂടെ മലയാള സിനിമാ പ്രൊഡക്ഷൻ രംഗത്തേക്ക് ചുവടുവച്ച് തിങ്ക് സ്റ്റുഡിയോസ്. മാളികപ്പുറം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം സംവിധായകൻ...

ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ‘പടക്കളം’ പൂർത്തിയായി

ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു , വിജയ് സുബ്രഹ്മണ്യം എന്നിവർ നിർമ്മിച്ച് നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ...