ട്രെയിനിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ് ഗർഭിണി മരിച്ചു

യാത്രക്കിടെ ട്രെയിനിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ് ഗർഭിണി മരിച്ചു

തെങ്കാശി ശങ്കരൻകോവിൽ സ്വദേശിനി കസ്തൂരിയാണ് മരിച്ചത്.

ചെന്നൈയിൽ നിന്ന് ശങ്കരൻകോവിലിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

കസ്തൂരിയുടെ വളകാപ്പ് ചടങ്ങ് ഞായറാഴ്ച നടക്കാനിരിക്കെയായിരുന്നു അപകടം.

ടോയ്ലറ്റിലേക്ക് പോകുന്നതിനിടെ വാതിൽ വഴി പുറത്തേക്ക് വീഴുകയായിരുന്നു.

ചെന്നൈ – എഗ്മൂർ – കൊല്ലം എക്സ്‌പ്രസ് ട്രെയിനിൽ നിന്നാണ് യുവതി പുറത്തേക്ക് തെറിച്ച് വീണത്.

അതേസമയം അപായചങ്ങല വലിച്ചിട്ടും ട്രെയിൻ നിർത്തിയില്ലെന്ന് കുടുംബം ആരോപിച്ചു.

ഏഴു കിലോമീറ്ററുകൾക്ക് അപ്പുറമാണ് ട്രെയിൻ നിർത്തിയത്. അപ്പോൾ തന്നെ ട്രെയിൻ നിർ‌ത്തിയിരുന്നെങ്കിൽ യുവതിയെ രക്ഷിക്കാൻ കഴിയുമായിരുന്നുവെന്ന് കുടുംബം പറയുന്നു.

Leave a Reply

spot_img

Related articles

രാജ്യത്ത് പാചക വാതക വില കൂട്ടി

രാജ്യത്ത് പാചക വാതക വില കൂട്ടി.പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില ഉള്‍പ്പെടെ വര്‍ധിപ്പിച്ചത്.14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ...

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.958 പേർ സിവിൽ സർവീസ് യോഗ്യത നേടി.അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് രാജേശ്വരി...

സുഖോയ് അപകടം: പൈലറ്റുമാർക്ക് വീരമൃത്യു

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം സുഖോയ് തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ടു പൈലറ്റുമാർക്ക് വീരമൃത്യു.സ്ക്വാഡ്രൺ ലീഡർ അനൂജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് പൂർവേശ് ദുരാഗ്കർ എന്നിവരാണ് മരിച്ചത്.ഇന്നലെ വൈകീട്ട്...

കൊല്ലൂർ മൂകാംബികാ ക്ഷേത്ര മഹാരഥോത്സവം ഇന്നുമുതൽ

കൊല്ലൂർ കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ പത്തുദിവസത്തെ മഹാരഥോത്സവത്തിന് ഇന്ന് തുടക്കമാകും. രഥോത്സവത്തിലെ പ്രധാന ചടങ്ങായ മഹാ രഥംവലി 12ന് ആണ്.ഇന്നു രാവിലെ 7.30ന് കൊടിയേറ്റം,...