124-ാമത് താഴത്തങ്ങാടി കോട്ടയം മത്സരവള്ളം കളിയുടെയും ചാംപ്യൻസ് ബോട്ട് ലീഗിന്റെയും ഒരുക്കങ്ങൾ പൂർത്തിയായി

124-ാമത് താഴത്തങ്ങാടി കോട്ടയം മത്സരവള്ളം കളിയുടെയും ചാംപ്യൻസ് ബോട്ട് ലീഗിന്റെയും ഒരുക്കങ്ങൾ പൂർത്തിയായിനാളെ 3.30ന് സാംസ്കാരിക വിളംബര ഘോഷയാത്ര അറുപുഴ വെസ്റ്റ് ക്ലബ്ബിൽ നിന്നാരംഭിച്ച് ഫിനിഷിങ് പോയിന്റിലെത്തി ആലുംമൂട് ജംക്ഷനു സമീപമുള്ള മാർ ബസേലിയോസ് മാർ ഗ്രിഗോറിയോസ് പള്ളി മുറ്റത്തു സമാപിക്കും.27നു 2ന് ജില്ലാ കലക്ടർ ചേതൻകുമാർ മീണ പതാക ഉയർത്തുന്നതോടെ മത്സരങ്ങൾ ആരംഭിക്കും. 2.10ന് സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിക്കും. സുവനീർ പ്രകാശനവും നടത്തും.

2.15ന് ചുണ്ടൻ വള്ളങ്ങളുടെ മാസ് ഡ്രില്ലും, 2.45ന് ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളും തുടർന്ന് ചെറുവള്ളങ്ങളുടെ ഹീറ്റ്സും നടക്കും. മാസ് ഡ്രില്ലിനു ശേഷം ജല ഘോഷയാത്രയുടെ പിന്നിലായി പ്രത്യേകം അലങ്കരിച്ചിരിക്കുന്ന ബാർജിൽ ബസേലിയോസ് കോളജ് വിദ്യാർഥികൾ ലഹരിവിരുദ്ധ ഫ്ലാഷ് മോബ്, തിരുവാതിര എന്നിവ അവതരിപ്പിക്കും. ഓർത്തഡോക്സ് സഭയുടെ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടിയായ ഡ്രഗ്‌സിറ്റ് ക്യാംപെ യ്നിന്റെ ഭാഗമായിട്ടാണ് പരിപാടികൾ.ആറിന്റെ ഇരുകരകളിലും നിന്ന് വള്ളംകളി സുഗമമായി കാണാനുള്ള ക്രമീകരണങ്ങൾ കോട്ടയം നഗരസഭ, തിരുവാർപ്പ് പഞ്ചായത്ത് എന്നിവരുടെ നേതൃത്വത്തിൽ നടന്നുവരുന്നു.ഫിനിഷിങ് പോയിൻന്റിലെ മുഖ്യ പവലിയനിൽ വിശിഷ്‌ടാതിഥികൾ, ടൂറിസ്റ്റുകൾ ഉൾപ്പെടെ 350 പേർക്ക് വള്ളം കളി കാണാനുള്ള സൗകര്യമുണ്ട്.മത്സരങ്ങൾക്ക് കൃത്യത ഉറപ്പാക്കാനുളള സ്റ്റിൽ സ്റ്റാർട്ട് സംവിധാനം, 3 ട്രാക്കുകൾ, ഫോട്ടോ ഫിനിഷ് സംവിധാനം എന്നിവ സിബിഎൽ സംഘാടക സമിതി, കോട്ടയം വെസ്റ്റ് ക്ലബ്, ടൂറിസം വകുപ്പ് എന്നിവരുടെ നേതൃത്വത്തിൽ ക്രമീകരിക്കുന്നുണ്ട്.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....