കണ്ണൂരുകാരുടെ സ്പെഷ്യൽ അൽസ തയാറാക്കി നോക്കാം

വിവിധതരം ബിരിയാണികളും ഇറച്ചി വിഭവങ്ങളും പെരുന്നാള്‍ രുചിയില്‍ ആധിപത്യം സ്ഥാപിച്ചെങ്കിലും ഇപ്പോഴും തുടർന്നുപോകുന്ന പരമ്പരാഗത രുചികള്‍ കേരളക്കരയിലുണ്ട്. പണ്ടുമുതൽക്കേ കണ്ണൂരുകാരുടെ പെരുന്നാൾ വിഭവങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു കിടിലൻ വിഭവമാണ് അൽസ അല്ലെങ്കിൽ ഹലീം. ഒത്തിരി പണിയൊന്നുമില്ലാതെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന അൽസ തയാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ…..

ആവശ്യമായ ചേരുവകൾ :-

  1. കുത്തിയ ഗോതമ്പ് – അരക്കിലോ (3 മണിക്കൂർ കുതിർത്തത്)
  2. ചിക്കൻ – 300 ഗ്രാം (ബോൺലെസ്)
  3. സവാള – 2 എണ്ണം
  4. വെളുത്തുള്ളി – 6,7 അല്ലി
  5. കറുവാപ്പട്ട – 3
  6. ഏലക്ക – 2
  7. ഉപ്പ് – ആവശ്യത്തിന്
  8. കിസ്മിസ്, കാഷ്യു
  9. നെയ്യ് – 5 ടേബിൾ സ്പൂൺ
  10. തേങ്ങാപ്പാൽ – 1 കപ്പ് (കട്ടിയുള്ളത്)

തയ്യാറാക്കുന്ന വിധം :-

ആദ്യമായി കുക്കറിൽ കുതിർത്തുവെച്ച ഗോതമ്പും,ചിക്കനും ചേർക്കുക. അതിലേക്ക് അര സവാള ചെറുതായി അരിഞ്ഞത് ചേർത്ത ശേഷം വെളുത്തുള്ളിയും, പട്ടയും, ഏലയ്ക്കായും ചേർക്കുക. അതിലേക്ക് ഗോതമ്പ് നല്ലവണ്ണം മുങ്ങിനിൽക്കുന്ന പരുവത്തിൽ വെള്ളമൊഴിക്കുക. ശേഷം മുക്കാൽ ടീസ്പൂൺ ഉപ്പും ചേർത്ത് കുക്കറടക്കുക. ഹയ് ഫ്ലൈമിൽ ഒരു വിസിൽ വന്ന ശേഷം ലോ ഫ്ലൈമിൽ 20 മിനിറ്റ് വേവിക്കുക.

എയർ പോയ ശേഷം കുക്കർ തുറന്നു അതിൽ നിന്നും പട്ടയും, ഏലയ്ക്കായും എടുത്ത് മാറ്റണം. ഗോതമ്പ് ചൂടാറുന്ന സമയത്തിൽ 5 ടേബിൾസ്പൂൺ നെയ്യിലേക്ക് കിസ്മിസും, കാഷ്യുവും വറുത്ത് കോരുക. നെയ്യിലേക്ക് ബാക്കിയുള്ള സവാള അരിഞ്ഞതും കൂടി വറുത്ത് കോരണം.

ഗോതമ്പ് വേവിച്ചത് ചെറുചൂടോടെ ലേശം നെയ്യും ചേർത്ത് മിക്സിയിൽ അരച്ചെടുക്കണം (വെള്ളം ചേർക്കണ്ട). ശേഷം അരച്ചെടുത്തത് ഒരു പാത്രത്തിലേക്ക് മാറ്റി അതിലേക്ക് തേങ്ങാപ്പാൽ ചേർത്ത് നല്ല പോലെ മിക്സ് ചെയ്യുക. അതിലേക്ക് രണ്ട് ടേബിൾസ്പൂൺ നെയ്യും ചേർത്ത് മീഡിയം ഫ്ലേയ്മിൽ തിളപ്പിച്ചെടുക്കണം. സെർവ് ചെയ്യുമ്പോൾ ഇതിലേക്ക് വറുത്ത് വെച്ചിരിക്കുന്ന ചേരുവകളും ബാക്കിയുള്ള നെയ്യും മുകളിൽ ചേർക്കണം. ഇതിലേക്ക് അൽപം പഞ്ചസാര കൂടി വിതറിയാൽ അടിപൊളി ടേസ്റ്റ് ആണ്.

Leave a Reply

spot_img

Related articles

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....

സ്വര്‍ണക്കുതിപ്പ്; പവന് ഒറ്റയടിക്ക് കൂടിയത് രണ്ടായിരത്തിലേറെ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. പവന് ഒറ്റയടിക്ക് 2440 രൂപയാണ് വര്‍ധിച്ചത്. 1,13,920 രൂപയാണ് ഇന്നത്തെ പവന്‍ വില. ഇന്നലെ 1,11,480 രൂപയായിരുന്നു. ഗ്രാമിന്...

റിലയൻസിന്റെ പുതിയ ഐസ്‌ക്രീം ബ്രാൻഡ് ‘ബോംബെ ക്രീമറി’ വിപണിയിലെത്തി; വില 10 രൂപ മുതൽ

റിലയൻസ് ഇൻഡസ്ട്രീസിന്റെ എഫ്.എം.സി.ജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് (ആർ.സി.പി.എൽ) ഐസ്‌ക്രീം വിപണിയിലേക്ക് ചുവടുവെച്ചുകൊണ്ട് പുതിയ ബ്രെൻഡായ 'ബോംബെ ക്രീമറി' (Bombay Creamery)...