ഒരു ദിവസത്തെ സന്ദർശനത്തിന് ശേഷം രാഷ്ട്രപതി അക്ഷര നഗരിയോട് യാത്ര പറഞ്ഞു

ഒരു ദിവസത്തെ സന്ദർശനത്തിന് ശേഷം രാഷ്ട്രപതി ദ്രൗപതി മുർമു അക്ഷര നഗരിയോട് യാത്ര പറഞ്ഞു. ഹൃസ്വ സമയത്തേക്കുള്ള സന്ദർശനമായിരുന്നു എങ്കിലും കോട്ടയത്തിൻ്റെ തനിമയും, കായൽ ഭംഗിയുമെല്ലാം ആവോളമാസ്വദിച്ച ശേഷമാണ് രാജ്യത്തിൻ്റെ പ്രഥമ വനിത കൊച്ചിലേക്ക് യാത്രയായത്. വ്യാഴാഴ്ച കുമരകം താജ് ഹോട്ടലിലാണ് രാഷ്ട്രതി രാത്രി തങ്ങിയത്.
വെള്ളിയാഴ്ച രാവിലെ കുമരകത്തിൻ്റെയും, കായലിൻ്റെയും ഭംഗി ആസ്വദിക്കുവാൻ രാഷ്ട്രപതി സമയം കണ്ടെത്തി.രാവിലെ 10 ഓടെ താജ് ഹോട്ടലിൽ നിന്നു കോട്ടയത്തേക്കുള്ള കാർ യാത്രയ്ക്കിടെ രാഷ്ട്രപതി ദ്രൗപദി മുർമു കുമരകം ചന്തക്കവലയിൽ ഇറങ്ങി. രാഷ്ട്രപതിയുടെ വാഹനവ്യൂഹം വെള്ളിയാഴ്ച കടന്നുപോകുന്നതിനു മുൻപായി വൻജനകൂട്ടം റോഡിന്റെ ഇരുവശങ്ങളിലും സ്‌ഥാനം പിടിച്ചിരുന്നു. ഇതിനിടെയാണ് രാഷ്ട്രപതിയുടെ വാഹനവ്യൂഹം കുമരകം ചന്തക്കവലയിലേക്ക് വന്നത്. കാണാൻ കാത്തുനിന്നവരെ നിരാശപ്പെടുത്താതെ രാഷ്ട്രപതി കാറിൽനിന്നിറങ്ങി വരികയായിരുന്നു. ഇല്ലിക്കൽ കവലയിൽ നിന്നിരുന്ന സ്കൂൾ കുട്ടികൾക്ക് ചോക്ലേറ്റ് വിതരണം ചെയ്യാനും രാഷ്ട്രപതി സമയം കണ്ടെത്തി.തുടർന്ന് കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നും കൊച്ചിക്ക് യാത്രയായി.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...