രാഷ്‌ട്രപതി നാലുദിവസം കേരളത്തിൽ

ന്യൂ​ഡ​ൽ​ഹി: നാ​ലു​ദി​വ​സ​ത്തെ കേ​ര​ള സ​ന്ദ​ർ​ശ​ന​ത്തി​നാ​യി രാ​ഷ്‌​ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു നേ​ര​ത്തെ നി​ശ്ച​യി​ച്ച​തി​ലും ഒ​രു ദി​വ​സം നേ​ര​ത്തേ 21ന് ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തും.ശ​ബ​രി​മ​ല, ശി​വ​ഗി​രി സ​ന്ദ​ർ​ശ​ന​വും മു​ൻ രാ​ഷ്‌​ട്ര​പ​തി കെ.​ആ​ർ. നാ​രാ​യ​ണ​ന്‍റെ പ്ര​തി​മ അ​നാ​ച്ഛാ​ദ​ന​വും പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി​യും എ​റ​ണാ​കു​ളം സെ​ന്‍റ് തെ​രേ​സാ​സ് കോ​ള​ജി​ന്‍റെ ശ​താ​ബ്ദി​യും രാ​ഷ്‌​ട്ര​പ​തി​യു​ടെ പ​രി​പാ​ടി​ക​ളി​ലു​ണ്ട്.

21 ചൊ​വ്വ
ഉ​ച്ച​യ്ക്ക് 2.30: ഡ​ൽ​ഹി​യി​ൽ​നി​ന്നു പ്ര​ത്യേ​ക വ്യോ​മ​സേ​നാ വി​മാ​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക്. സ്വീ​ക​ര​ണ​ത്തി​നു ശേ​ഷം റോ​ഡ് മാ​ർ​ഗം രാ​ജ്ഭ​വ​നി​ൽ അ​ത്താ​ഴം, വി​ശ്ര​മം.

22 ബു​ധ​ൻ
രാവിലെ 9.25ന് ഹെ​ലി​കോ​പ്റ്റ​റി​ൽ നി​ല​യ്ക്ക​ലി​ലേ​ക്ക്. 11.00ന് പ​ന്പ​, 11.50ന് ശ​ബ​രി​മ​ല. ക്ഷേ​ത്ര ദ​ർ​ശ​നത്തിനുശേഷം ശ​ബ​രി​മ​ല ഗ​സ്റ്റ് ഹൗ​സി​ൽ ഉ​ച്ച​ഭ​ക്ഷ​ണം, വി​ശ്ര​മം. വൈ​കു​ന്നേ​രം 4.20ന് ഹെ​ലി​കോ​പ്റ്റ​റി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക്. രാ​ജ്ഭ​വ​നി​ൽ അ​ത്താ​ഴം, വി​ശ്ര​മം

23 വ്യാ​ഴം
രാ​വി​ലെ 10.30: രാ​ജ്ഭ​വ​ൻ അ​ങ്ക​ണ​ത്തി​ൽ കെ.​ആ​ർ. നാ​രാ​യ​ണ​ന്‍റെ അ​ർ​ധ​കാ​യ പ്ര​തി​മ അ​നാ​ച്ഛാ​ദ​നം.11.55ന് വ​ർ​ക്ക​ല​, 12.50ന് ശി​വ​ഗി​രി​യി​ൽ ശ്രീ​നാ​രാ​യ​ണ ഗു​രു മ​ഹാ​സ​മാ​ധി ശ​താ​ബ്ദി​യി​ൽ മു​ഖ്യാ​തി​ഥി. ഉ​ച്ച​യ്ക്ക് ശി​വ​ഗി​രി​യി​ൽ ഉ​ച്ച​ഭ​ക്ഷ​ണം. ഉ​ച്ച​ക​ഴി​ഞ്ഞ് 3.50ന് പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ഗ്രൗ​ണ്ടി​ൽ. വൈ​കു​ന്നേ​രം 4.15-5.05: പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് പ്ലാ​റ്റി​നം ജൂ​ബി​ലി​യി​ൽ മു​ഖ്യാ​തി​ഥി 5.10ന് ഹെ​ലി​കോ​പ്റ്റ​റി​ൽ കോ​ട്ട​യ​ത്തേ​ക്ക്. 6.20ന് കു​മ​ര​കം താ​ജ് റി​സോ​ർ​ട്ടി​ലെ​ത്തി താ​മ​സം, അ​ത്താ​ഴം.

24 വെ​ള്ളി
രാ​വി​ലെ 11.00ന് കോ​ട്ട​യ​ത്തു നി​ന്നു ഹെ​ലി​കോ​പ്റ്റ​റി​ൽ കൊ​ച്ചി​യി​ലേ​ക്ക്. ഉ​ച്ച​യ്ക്ക് 11.35ന് കൊ​ച്ചി നാ​വി​ക വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​ര​ണം.

11.50: റോ​ഡു​മാ​ർ​ഗം എ​റ​ണാ​കു​ള​ത്തേ​ക്ക്

12.10-1.00: എ​റ​ണാ​കു​ളം സെ​ന്‍റ് തെ​രേ​സാ​സ് കോ​ള​ജ് ശ​താ​ബ്ദി​ആ​ഘോ​ഷ​ത്തി​ൽ മു​ഖ്യാ​തി​ഥി

1.10: ബോ​ൾ​ഗാ​ട്ടി പാ​ല​സ് ഹോ​ട്ട​ലി​ൽ ഉ​ച്ച​ഭ​ക്ഷ​ണം

വൈ​കു​ന്നേ​രം 3.45ന് നാ​വി​ക സേ​നാ വി​മാ​ന​ത്താ​വ​ള​ത്തി​ൽനി​ന്ന് ഹെ​ലി​കോ​പ്റ്റ​റി​ൽ നെ​ടു​മ്പാശേ​രി​യി​ലേ​ക്ക്. 4.15ന് പ്ര​ത്യേ​ക വ്യോ​മ​സേ​നാ വി​മാ​ന​ത്തി​ൽ ഡ​ൽ​ഹി​യി​ലേ​ക്ക്.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...