രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം റദ്ദാക്കി. പോലീസ്, ദേവസ്വം ബോർഡിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഇതോടെ ഇടവ മാസ പൂജയ്ക്ക് വെർച്വൽ ക്യൂ ബുക്ക് ചെയ്യുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം ഒഴിവാക്കി.ശബരിമലയിൽ ഇടവമാസ പൂജയ്ക്ക് ഇടവം 4, 5 (മെയ് 18, 19 ) തീയതികളിൽ ഭക്തർക്ക് വെർച്ചൽ ക്യൂ ബുക്ക് ചെയ്യുന്നതിന് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളാണ് ഒഴിവാക്കിയത്.ഈ ദിവസങ്ങളിൽ വെർച്വൽ ക്യൂ ബുക്ക് ചെയ്തു ഭക്തർക്ക് ദർശനം നടത്താവുന്നതാണ്.