താതാനഗർ-പട്ന, ഭഗല്‍പൂർ-ദുംക, ബ്രഹ്മപൂർ-താതാനഗർ, ഗയ-ഹൗറ, ദേവ്ഘർ-വാരാണസി, റൂർകേല-ഹൗറ എന്നീ റൂട്ടുകളിലാണ് പുതിയ വന്ദേഭാരത് ട്രെയിനുകള്‍ സർവീസ് നടത്തുന്നത്.
സ്ഥിരം യാത്രക്കാർക്കും പ്രൊഫഷണലുകള്‍ക്കും വ്യാപാരികള്‍ക്കും വിദ്യാർത്ഥി സമൂഹത്തിനും പ്രയോജനപ്പെടുന്ന സർവീസുകളാണിത്. രാജ്യത്തെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്ന ട്രെയിനുകളായതിനാല്‍ തീർത്ഥാടന ടൂറിസം വർദ്ധിക്കുന്നതിന് പുതിയ സർവീസുകള്‍ മുതല്‍ക്കൂട്ടാകും. ദിയോഘറിലെ ബൈദ്യനാഥ് ധാം (ഝാർഖണ്ഡ്), വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രം (ഉത്തർപ്രദേശ്), കാളിഘട്ട്, കൊല്‍ക്കത്തയിലെ ബേലൂർ മഠം (പശ്ചിമ ബംഗാള്‍) തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് അതിവേഗ യാത്ര പ്രദാനം ചെയ്യുന്നതാണ് പുതിയ സർവീസുകള്‍.