പ്രധാനമന്ത്രി നരേന്ദ്രമോദി ഈമാസം 11ന് കൊച്ചിയിൽ.കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിവിധ റെയിൽവേ പദ്ധതികളുടെയും പുതിയ ട്രെയിനുകളുടെയും ഉദ്ഘാടനം അദ്ദേഹം നിർവ്വഹിക്കും. കൊച്ചിയിലും തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലുമാണു പ്രധാനമന്ത്രി എത്തുന്നത്.കൊച്ചി കലൂർ രാജ്യാന്തര സ്‌റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ പാലക്കാട്-പൊള്ളാച്ചി മെമു ട്രെയിൻ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. ചങ്ങനാശേരി, കുറ്റിപ്പുറം, ഷൊർണൂർ അമൃത് ഭാരത് സ്‌റ്റേഷനുകളുടെ ഉദ്ഘാടനം, ഷൊർണൂർ-നിലമ്പൂർ പാത വൈദ്യുതീകരണത്തിന്റെ സമർപ്പണം എന്നിവയും ഉണ്ടാകും. ദേശീയപാത അതോറിറ്റി, ബിപിസിഎൽ എന്നിവയുടെ വിവിധ പദ്ധതികളുടെ ശിലാസ്‌ഥാപനവും പ്രധാനമന്ത്രി നിർവഹിക്കും.

