സ്കൂൾ വാനിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് അപകടം

നാവായിക്കുളം തട്ടുപാലത്ത് സ്കൂൾ വിദ്യാർഥികളെ കൊണ്ടുപോവുകയായിരുന്ന വാനിൽ സ്വകാര്യ ബസ് ഇടിച്ചു. വാനിന്‍റെ പിന്നിൽ ബസ് വന്നിടിച്ചതിന്‍റെ ആഘാതത്തിൽ രണ്ട് വിദ്യാർഥികൾക്കും നിരവധി ബസ് യാത്രികർക്കും പരുക്കേറ്റു.ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇടിയുടെ ആഘാതത്തിൽ ബസിന്‍റെ മുൻ ഭാഗത്തെ ഗ്ലാസ് പൂർണമായും തകർന്നു വീണു.ഇന്ന് രാവിലെ ഒമ്പതുമണിയോടെയായിരുന്നു സംഭവം.ആയൂർ-ആറ്റിങ്ങൽ റൂട്ടിൽ സർവീസ് നടത്തുന്ന ഹബീബി എന്ന സ്വകാര്യ ബസ് ആണ് റോസ് ഡേയ്ൽ സ്കൂളിലെ വിദ്യാർഥികൾ സഞ്ചരിച്ച വാനിന്‍റെ പിന്നിൽ ഇടിച്ച് അപകടമുണ്ടായതെന്ന് കല്ലമ്പലം പൊലീസ് പറഞ്ഞു.പ്രദേശത്ത് വാഹനാപകടം പതിവാണെങ്കിലും യാതൊരു സുരക്ഷാ സംവിധാനങ്ങളും അധിക്യതർ ഒരുക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.

Leave a Reply

spot_img

Related articles

എം.ബി.എ – എൽ.എൽ.ബി : പ്രവേശന പരീക്ഷക്ക് 19 വരെ അപേക്ഷിക്കാം

2025-26 അധ്യയന വർഷത്തെ എം.ബി.എ (കെ-മാറ്റ്), സംയോജിത പഞ്ചവത്സര, ത്രിവത്സര എൽ.എൽ.ബി കോഴ്സുകളിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷക്ക് മേയ് 19 ഉച്ചക്ക് 12 മണിവരെ...

‘കണ്ണാടി-2 മുഖദർശനം മ്യൂസിയം ദർശനം’ ഉദ്ഘാടനം 21ന്

അന്താരാഷ്ട്ര മ്യൂസിയം ദിനാഘോഷത്തോട് അനുബന്ധിച്ച് സംസ്ഥാന പുരാവസ്തു,  പുരാരേഖ, മ്യൂസിയം വകുപ്പ്  കണ്ണാടി-2 മുഖദർശം മ്യൂസിയം ദർശനം എന്ന പേരിൽ വൈവിധ്യമായ പരിപാടികൾ സംഘടിപ്പിക്കുന്നു. മ്യൂസിയങ്ങൾ ജനങ്ങളിലേക്ക്...

ഇ-ഹെല്‍ത്ത് പദ്ധതിയില്‍ ട്രെയിനി

കോഴിക്കോട് ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ-ഹെല്‍ത്ത് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ട്രെയിനി തസ്തികയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തും.അഭിമുഖം മെയ് 21ന് കോട്ടപ്പറമ്പ് ഭക്ഷ്യസുരക്ഷാ...

കേരള ലോകായുക്ത മേയ്‌ 27 മുതൽ 30 വരെ കണ്ണൂരും കോഴിക്കോടും ക്യാമ്പ് സിറ്റിംഗ് നടത്തും

ലോകായുക്ത ജസ്റ്റിസ് എൻ. അനിൽ കുമാറും ഉപ ലോകായുക്ത ജസ്റ്റിസ് ഷെർസി വി. യും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് മേയ്‌ 28 ബുധനാഴ്ച കണ്ണൂർ...