പത്തനംതിട്ട – സീതത്തോട് റൂട്ടിൽ സ്വകാര്യ ബസുകൾ ഇന്ന് സർവീസ് നടത്തില്ല.സ്വകാര്യ ബസ് ജീവനക്കാരനെ മർദിച്ചതിൽ പ്രതിഷേധിച്ച് പത്തനംതിട്ട – ചിറ്റാർ – സീതത്തോട് റൂട്ടിൽ സ്വകാര്യ ബസുകൾ ഇന്ന് സർവീസ് നടത്തുന്നില്ല.ചൊവ്വാഴ്ച ഉച്ചക്ക് പത്തനംതിട്ടയിൽ വെച്ചാണ് പത്തനംതിട്ട – സീതത്തോട് റൂട്ടിൽ സർവീസ് നടത്തുന്ന അൽഅമീൻ സ്വകാര്യ ബസിലെ ഡ്രൈവറെ ബൈക്കിൽ എത്തിയ യുവാവ് ബസ് തടഞ്ഞു നിർത്തി ഹെൽമെറ്റ് കൊണ്ട് തലക്ക് അടിച്ച് പരിക്കേൽപ്പിച്ചത്ഇ ന്നത്തെ ബസ് പണിമുടക്ക് ചിറ്റാർ, സീതത്തോട്, ആങ്ങമൂഴി തുടങ്ങിയ മലയോര മേഖലയിലെ യാത്രക്കാരെ കാര്യമായി ബാധിച്ചിട്ടുണ്ട്.