വയനാട് എംപി പ്രിയങ്കാ ഗാന്ധി പാണക്കാട് വീട്ടിലെത്തി ഇഫ്താർ വിരുന്നിൽ പങ്കെടുത്തു. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുടെ വീട്ടിലെ ഇഫ്താറിൽ പങ്കെടുക്കാനാണ് അവർ എത്തിയത്.പാണക്കാട് കുടുംബാംഗങ്ങളും പികെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള ലീഗ് നേതാക്കളും പ്രിയങ്കയെ സ്വീകരിച്ചു. പ്രിയങ്കാ ഗാന്ധി വീട്ടിൽ വന്നിരുന്നു. ഇഫ്താറിൽ പങ്കെടുത്തു, തികച്ചും സൗഹൃദ സംഭാഷണമായിരുന്നു, രാഷ്ട്രീയ ചർച്ചകൾ ഉണ്ടായിരുന്നില്ലെന്നും സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ പറഞ്ഞു.അതേസമയം വയനാട് ടൗൺഷിപ്പ് നിർമ്മാണം പൂർത്തിയായി ദുരന്തബാധിതർ ജീവിതത്തിലേക്ക് തിരിച്ചെത്തും വരെ കൂടെ ഉണ്ടാവുമെന്ന് ഉറപ്പ് നൽകി പ്രിയങ്ക ഗാന്ധി എംപി. ചൂരൽമല മുണ്ടക്കൈ ദുരന്തത്തെ പറ്റി ആലോചിക്കുമ്പോൾ രണ്ട് കാര്യങ്ങളാണ് ഓർമ്മ വരുന്നത്.ആദ്യം താൻ ദുരന്ത ഭൂമിയിൽ എത്തിപ്പോഴുണ്ടായ ഇവിടുത്തെ ജനങ്ങളുടെ അവസ്ഥ, രണ്ടാമത്തേത് ദുരന്തമുഖത്ത് ജാതിയോ മതമോ നോക്കാതെ പരസ്പരം താങ്ങായി നിന്ന ജനങ്ങളെ. ഒരു വശത്ത് ദുരന്തത്തിൻ്റെ ഭീകരതയാണെങ്കിൽ മറു വശത്ത് ഒരുമയോടെ അത് മറികടക്കുന്ന കാഴ്ചയാണ് കണ്ടിരുന്നതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.